സ​ൽ​മാ​ന്‍റെ ചി​ത്ര​ത്തി​ൽ റാ​ണി

സ​ൽ​മാ​ൻ ഖാ​നും റാ​ണി മു​ഖ​ർ​ജി​യും എ​ക്കാ​ല​വും ന​ല്ലൊ​രു സു​ഹൃ​ദ് ബ​ന്ധം നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ആ ​സൗ​ഹൃ​ദം സ്ക്രീ​നി​ലേ​ക്കും ക​ട​ക്കു​ന്നു. ക്രി​സ്മ​സി​നു റി​ലീ​സ് ചെ​യ്യു​ന്ന സ​ൽ​മാ​ൻ ചി​ത്ര​മാ​യ ടൈ​ഗ​ർ സി​ന്ദാ ഹേ​യി​ൽ റാ​ണി മു​ഖ​ർ​ജി ചി​ത്രം ഹി​ച്ച്ക്കി​യു​ടെ ട്രെ​യ് ല​റും ഉ​ണ്ടാ​കും. ഫെ​ബ്രു​വ​രി​യി​ലാ​ണ് ഹി​ച്ച്ക്കി റി​ലീ​സ് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം റാ​ണി മു​ഖ​ർ​ജി​യു​ടെ തി​രി​ച്ചു​വ​ര​വ് ചി​ത്ര​മാ​ണ് ഹി​ച്ച്ക്കി. 2014 ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ർ​ദ്ദാ​നി​യാ​ണ് റാ​ണി​യു​ടേ​താ​യി തി​യ​റ്റ​റി​ലെ​ത്തി​യ അ​വ​സാ​ന ചി​ത്രം. പ്ര​സ​വ​ത്തി​നാ​യി സി​നി​മ​യി​ൽ നി​ന്ന് അ​വ​ധി​യെ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു റാ​ണി. സ്വ​ന്തം കു​റ​വു​ക​ളെ ശ​ക്തി​യാ​ക്കി മാ​റ്റു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് റാ​ണി ഹി​ച്ച്ക്കി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
ടൈ​ഗ​ർ സി​ന്ദ ഹേ​യു​ടെ ചി​ത്രീ​ക​ര​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഏ​ക് ദാ ​ടൈ​ഗ​ർ എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ടൈ​ഗ​ർ സി​ന്ദ ഹേ. ​അ​ലി അ​ബ്ബാ​സ് സ​ഫ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ടൈ​ഗ​ർ സി​ന്ദാ ഹേ​യും സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര സം​വി​ധാ​നം ചെ​യ്യു​ന്ന ഹി​ച്ച്ക്കി​യും നി​ർ​മ്മി​ക്കു​ന്ന​തു യ​ഷ് രാ​ജ് ഫി​ലിം​സാ​ണ്.