അയോധ്യയിലെ ക്ഷേത്രം എന്തായി? പാകിസ്താനെ തവിടു പൊടിയാക്കിയോ ? മോദിയെ കുടുക്കിയ 23 ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ബി.ജെ.പിയെ കടന്നാക്രമിച്ച് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ 23 ചോദ്യങ്ങള്‍ കൊണ്ട് രൂക്ഷമായി വിമര്‍ശിച്ചാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രംഗത്തെത്തിയത്. ചോദിങ്ങള്‍ അടങ്ങിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.കോണ്‍ഗ്രസ്സ് സി.പി.എം ഗ്രൂപ്പുകളിലാണ് ഈ ബി.ജെ.പി വിരുദ്ധ പോസ്റ്റിന് സ്വീകാര്യത കൂടുതല്‍ ലഭിച്ചിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി അനുഭാവികളും എതിര്‍ത്ത് രാഷ്ട്രീയ എതിരാളികളും രംഗത്ത് വന്നതോടെ ചര്‍ച്ചകള്‍ക്കും ചൂട് പിടിച്ചിട്ടുണ്ട്.അയോദ്ധ്യയിലെ ക്ഷേത്രം എന്തായി എന്ന് തുടങ്ങുന്ന ചോദ്യം അവസാനിക്കുന്നത് 15 ലക്ഷം വീതം ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടിലിട്ടോ എന്ന് കളിയാക്കി കൊണ്ടാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :-

മോഡിയുടെ ഭരണം ഏകദേശം നാല് വര്‍ഷം ആകുന്നല്ലോ ,സംഘപരിവാര്‍ അനുകൂലികളോട് ആണ് ചോദ്യം. അവരോട് മാത്രം..
ഇനി ഇത്രയും ശക്തിയുണ്ടായിട്ടും നിങ്ങള്‍ പറഞ്ഞ ഏതെങ്കിലും കാര്യം നടന്നോ?
1. അയോധ്യയിലെ ക്ഷേത്രം എന്തായി?
2. പാകിസ്താനെ തവിടു പൊടിയാക്കിയോ ?
3. കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞോ?
4. ന്യൂനപക്ഷ മന്ത്രാലയം നിര്‍ത്തലാക്കിയോ?
5. കശ്മീരിന്റെ പാകിസ്താനിലുള്ള പാതി കൂടി തിരിച്ചു പിടിച്ചോ?
6. മന്‍മോഹന്റെ 10 കൊല്ലത്തെ ഭരണത്തില്‍ 129 സൈനികര്‍ മരിച്ചപ്പോള്‍ മോദിയുടെ 3 കൊല്ലത്തെ ഭരണത്തില്‍ മരിച്ചത് 725 സൈനികരാണ്. എന്താ അഭിപ്രായം
7. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കയറു കെട്ടി മരിച്ച സൈനികരെ കൊണ്ട് വന്നത് മോഡി ഭരണത്തില്‍ അല്ലാതെ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടോ?
8. കാശ്മീരില്‍ 2 % പോലും ജനങ്ങള്‍ വോട്ടു ചെയ്യാതെ ഇന്ത്യയെ തള്ളിപ്പറഞ്ഞത് ഈ മോദിയുടെ ഭരണത്തിലല്ലേ
9. ഏറ്റവും വലുത്- ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഏകദേശം ഇരട്ടിയായി മോഡി വന്നതിനു ശേഷം എന്നറിയാമോ? എന്താ അഭിപ്രായം. മന്‍മോഹന്‍ ഇറങ്ങുമ്പോള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 2 .7 ലക്ഷം കോടി ആരുന്നതു മോഡി വന്നപ്പോള്‍ 4.11 ലക്ഷം കോടിയായി? അതെ സമയം ചൈനയിലേക്ക് കയറ്റുമതി കുറഞ്ഞു. എവിടെ പോയി നിങ്ങള്‍ പറഞ്ഞ ദേശസ്‌നേഹം?
10. ബംഗ്ലാദേശിന്റെ അതിര്‍ത്തിപ്രശ്‌നം അവര്‍ക്കു പതിനായിരം ഏക്കര്‍ വിട്ടു കൊടുത്തു തീര്‍പ്പാക്കിയതാണോ ബിജെപിയുടെ ദേശസ്‌നേഹം?
11. ഇന്ത്യയിലെ തൊഴില്‍ ഇരട്ടിയാക്കും എന്ന് പറഞ്ഞാണ് മോഡി അധികാരത്തില്‍ വന്നത്. ഇപ്പൊ കണക്കുകള്‍ പ്രകാരം ഉള്ള തൊഴില്‍കൂടി ഇല്ലാതാവുന്നു. എന്നിട്ടു നിങ്ങളുടെ ഒരു മന്ത്രി വന്നു പറയുന്നു ആളുകള്‍ സ്വന്തമായി കച്ചവടം ചെയ്യുന്നത് കൊണ്ടാണ് തൊഴില്‍ കുറയുന്നത് എന്ന്? എന്തൊരു കോമഡി ആണിത്?
12 സാമ്പത്തികരംഗം തകര്‍ന്ന് തരിപ്പണമായില്ലേ ?
13 അമിത്ഷായുടെ മകന്റെ കമ്പനി 16000 ഇരട്ടി വളര്‍ന്നത് അറിഞ്ഞോ
14.ഇന്‍ഡോ ചൈന അതിര്‍ത്തിയായ ഡോക്കലാമില്‍ ഇന്ത്യ ഏകപക്ഷീയമായി പിന്മാറിയില്ലേ?
15. ഇതൊക്കെ പോട്ടെ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കിയോ?
16 വനിതാ സംവരണ ബില് നടപ്പിലാക്കിയോ?
17. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയോ?
18. റോബര്‍ട്ട് വദേരയെ നിങ്ങള്‍ അറസ്റ്റ് ചെയ്തു ജയിലില്‍ ആക്കിയോ?
19. പെട്രോള്‍ വില 50 ആക്കിയോ?
20. സ്വിസ് ബാങ്കില്‍ നിന്ന് ഒരു രൂപയെങ്കിലും തിരിച്ചു പിടിച്ചോ?
21. കാശ്മീരിനുള്ള പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 നിങ്ങള്‍ പിന്‍വലിച്ചോ?
22 സുഭാഷ് ചന്ദ്രബോസിന്റെ മരണകാരണം നിങ്ങള്‍ പുറത്തു വിട്ടോ?
23) 15 ലക്ഷം രൂപ വീതം ഇന്‍ഡ്യയിലെ ജനങ്ങളുടെ അക്കൗണ്ടില്‍ ഇട്ടോ..?
പിന്നെ, നിങ്ങള്‍ എന്ത് കോപ്പാണ് ചെയ്തത്?