ഉമ്മൻ ചാണ്ടിക്ക് പ്രവർത്തകരുടെ തിരക്കിൽ പരിക്കേറ്റു

കാസര്‍കോഡ്: പട ഒരുക്കത്തിന്റെ ഉത്ഘാടനത്തിനു ഉപ്പളയിൽ എത്തിയ മുൻമുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് പ്രവർത്തകരുടെ തിരക്കിൽ പരിക്കേറ്റു. അദ്ദേഹം വേദിക്കരികിലേക്ക് നടന്നുവരവേ പ്രവർത്തകർ തിരക്കുണ്ടാക്കി. ആരുടെയോ കാൽ അദ്ദേഹത്തിന്റെ ഇടതുകാലിൽ കൊണ്ട് കാലിന്റെ തൊലിപൊട്ടി.

തുടർന്ന് നടക്കാൻ വിഷമിച്ച ഉമ്മൻ ചാണ്ടിയെ പ്രവർത്തകർ എടുത്തു സ്റ്റേജിൽ എത്തിക്കുക ആയിരുന്നു. മുറിവിലും മരുന്ന് പുരട്ടി. ഇതിനിടയിൽ മുദ്രാവാക്യം ഉയർന്നു. സ്വാഗത പ്രസംഗം പറഞ്ഞ യു. ഡി. എഫ്. കൺവീനർ പി. പി. തങ്കച്ചൻ നിങ്ങളുടെ ആവേശം കാരണം അദ്ദേഹത്തിന് പരിക്കേറ്റു എന്ന് പറഞ്ഞ ശേഷമാണു പ്രവർത്തകർ അടങ്ങിയത്.

വി. ഡി. സതീശൻ വാർത്ത സമ്മേളനത്തിൽ കുറ്റാരോപിതരെ പടയൊരുക്കത്തിന്റെ വേദികളിൽ നിന്നും മാറ്റി നിർത്തണമെന്ന് പറഞ്ഞത് ചർച്ചയുമായിരുന്നു.

കാരണം കേരളത്തിൽ കോൺഗ്രസിലെ പ്രബല ഗ്രൂപ്പായ” എ ” ഗ്രൂപ്പിലെ ശക്തരായ നേതാക്കന്മാർ എല്ലാവരും സോളാർ കേസിൽ കുറ്റാരോപിതരാണ്. ഇപ്രകാരം പ്രസ്താവന നടത്തിയത് ഇവരെ ഉദ്ദേശിച്ചാണ് എന്ന രീതിയിൽ വാർത്ത ഉണ്ടായിരുന്നു.