ഉത്തമരായ കോൺഗ്രസ്സ്കാർക്ക് ഇനിയും വംശനാശം സംഭവിച്ചിട്ടില്ല

അജയ് കുമാർ

മൻമോഹൻ സിംഗ് ഭരണകാലത്ത് സോണിയാ ഗാന്ധി, സൂപ്പർ പ്രധാനമന്ത്രി ചമഞ്ഞതിന്റെ സംസാരിക്കുന്ന തെളിവുകൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മനപ്പൂർവം തമസ്കരിച്ച വാർത്തയുടെ വിശദാശങ്ങളിലേക്ക് …
സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് നടത്തിയ “ഫസ്റ്റ് ഗ്ലോബൽ” എന്ന ഷെയർ ബ്രോക്കിങ് സ്ഥാപനത്തിനെതിരെ, Enforcement Directorate നടത്തിയ അന്വേഷണം നിർത്തലാക്കാൻ, ധന മന്ത്രി പി ചിദംബരത്തിന്, സോണിയ ഗാന്ധി തന്റെ കയ്യൊപ്പോട് കൂടി, അയച്ച കത്തിന്റെ കോപ്പിയാണ്, വെളിയിൽ വന്നിരിക്കുന്നത്. കത്ത് കിട്ടിയതായി ചിദംബരവും സമ്മതിക്കുന്നു

വിശദശാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപ്, “ഫസ്റ്റ് ഗ്ലോബൽ” കമ്പനിയും അവരുടെ സഹോദര സ്ഥാപനമായ, കുപ്രസിദ്ധ “തെഹൽക്ക!!! എന്ന മാധ്യമ സ്ഥാപനത്തെയും കൂടുതൽ മനസ്സിലാക്കണം.
2001 മാർച്ച് 3 ആം തീയതി 35000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി ബോംബെ സ്റ്റോക്ക് മാർക്കറ്റ് 177 പോയിന്റ് താഴ്ന്നു. അസാധാരണമായ ഈ തകർച്ചയുടെ കാരണം “ഫസ്റ്റ് ഗ്ലോബൽ” എന്ന ഷെയർ ബ്രോക്കിങ് സ്ഥാപനമാണെന്ന്, സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയതിന്റെ പത്താം ദിവസം, അന്വേഷണാത്മക പത്രപ്രവർത്തനം എന്ന ഓമനപ്പേരിൽ, പ്രതിരോധ മന്ത്രാലയത്തിനെതിരെ അഴുമതി ആരോപണവുമായി “തെഹൽക്ക” രംഗ പ്രവേശനം ചെയ്യുന്നു. ഇവിടെയാണ് ഒരു വൻ തട്ടിപ്പ് അട്ടിമറിക്കാനുള്ള കഥ തുടങ്ങുന്നത്.

“ഫസ്റ്റ് ഗ്ലോബൽ” കമ്പനിക്ക് ഷെയർ ഉള്ള Buffalo Networks എന്ന സ്ഥാപനത്തിന്റെ സ്വന്തമാണ് തെഹൽക്ക!!! ഒരു കമ്പനിയുടെ തട്ടിപ്പുകളെ നേരിടാൻ മറ്റൊരു മാധ്യമ സ്ഥാപനം !!!
സ്റ്റോക്ക് മാർക്കെറ്റ് തട്ടിപ്പ് അന്വേഷിക്കാൻ വാജ്പേയി സർക്കാർ ഉത്തരവിട്ട നടപടിക്കെതിരെ കോൺഗ്രസ്സ് രംഗത്ത് വന്നു. സർക്കാരിനെതിരെ തെഹൽക്ക ഉന്നയിച്ച അഴുമതി ആരോപണത്തിന്റെ പ്രതികാരമാണ്, അന്വേഷണമെന്ന് കോൺഗ്രസ്സ് മുറവിളി കൂട്ടിയെങ്കിലും, സർക്കാർ അന്വേഷണവുമായി മുൻപോട്ടു പോയി. മുൻ നിര ഓഹരികളിൽ കൃത്രിമം കാണിച്ച് പണം തട്ടിയതായി സെബി കണ്ടെത്തി. തുടർന്ന് 2002 സെപ്റ്റംബർ 12 ആം തീയതി “ഫസ്റ്റ് ഗ്ലോബൽ” സ്ഥാപനത്തിന്റെ ട്രേഡിങ്ങ് ലൈസൻസും, രെജിസ്ട്രേഷനും സെബി (SEBI ) റദ്ദാക്കി, തുടർ അന്വേഷണത്തിന് Enforcement Directorate നെ ചുമതലപ്പെടുത്തി.

മൻമോഹൻ സിംഗ് സർക്കാർ കാലത്തേക്ക് നീണ്ട അന്വേഷണം തടസ്സപ്പെടുത്താൻ പല കോണിൽ നിന്നും സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും അന്വേഷണവുമായി മുൻപോട്ട് പോകാൻ മൻമോഹൻ സിംഗ് പച്ചക്കൊടി കാട്ടി!!! ദാ …. വരുന്നു .. സൂപ്പർ പ്രധാനമന്ത്രി !!!
Enforcement Directorate ഞങ്ങളെ പീഡിപ്പിക്കുന്നു!!! രക്ഷിക്കണം എന്ന അപേക്ഷയുമായി “ഫസ്റ്റ് ഗ്ലോബൽ” ഡയറക്റ്റർ ശങ്കർ ശർമ, 2004 സെപ്റ്റംബർ 20 ആം തീയതി സോണിയാ ഗാന്ധിക്ക് കത്തയക്കുന്നു.
കത്ത് കിട്ടിയതിന്റെ ആറാം ദിവസം 2004 സെപ്റ്റംബർ 25 ആം തീയതി , എല്ലാ അന്വേഷണങ്ങളും നിർത്തലാക്കാൻ സോണിയാ ഗാന്ധി അന്നത്തെ ധനമന്ത്രി പി ചിദംബരത്തിന്, കത്തയച്ചു !! അന്വേഷണം അവിടെ തീർന്നു!!!

ഇത്തരം ഒരു ഔദ്യോഗിക നിർദ്ദേശം കൊടുക്കാൻ സോണിയ ഗാന്ധിയുടെ ഭരണഘടനാ പദവി അനുവദിക്കുന്നില്ലന്ന് അറിവില്ലാത്ത വ്യക്തിയല്ല പി ചിദംബരം. എന്നിട്ടും അദ്ദേഹം സോണിയ ഗാന്ധിയുടെ കത്തിന്റെ വെളിച്ചത്തിൽ നടപടി എടുത്തത് എന്തിനെന്ന് ചോദിച്ചാൽ , രാജ്യത്ത് നടന്ന അഴുമതി പരമ്പരകളിൽ ഒരറ്റത്ത് പി ചിദംബരവും ഉൾപ്പെട്ടതിന്റെ രഹസ്യം മനസ്സിലാകും.
ഇനി, തെഹൽക്ക ഉന്നയിച്ച പ്രധിരോധ അഴുമതിയുടെ യാഥാർഥ്യങ്ങൾ കൂടി വിലയിരുത്താം.
അഴുമതി ആരോപണം ഉയർന്നപ്പോൾ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടിസ് രാജിവെച്ചു. അഴുമതി അന്വേഷിക്കാൻ ജസ്റ്റിസ് S.N. Phukan അധ്യക്ഷനായുള്ള കമ്മീഷനെ വാജ്പേയി സർക്കാർ നിയോഗിക്കുന്നു . കമ്മീഷൻ അന്വേഷണം തുടർന്നു.
വാജ്പേയി സർക്കാർ മാറി മൻമോഹൻ സിംഗ് അധികാരത്തിൽ എത്തി ഒരു വർഷം കഴിയുമ്പോൾ ജസ്റ്റിസ് Phukan അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി.

തെഹൽക അഴുമതി ആരോപിച്ച 18 പ്രതിരോധ ഇടപാടുകളും, 1992 ലെ Defense Purchase ചട്ട പ്രകാരമാണെന്നും, പ്രസ്തുത ഇടപാടുകളിൽ യാതൊരു അഴുമതിയും നടന്നിട്ടില്ലെന്നും, കമ്മീഷൻ കണ്ടെത്തി .
ജോർജ് ഫെർണാണ്ടസ്സിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട്, പരമ്പരാഗത വൈരികളായ ഗാന്ധി കുടുംബത്തെ ചൊടിപ്പിച്ചു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചില്ല. യാതൊരു തെളിവുകളും ഇല്ലാതെ, തുടർ അന്വേഷണവുമായി, പിന്നെയും അദ്ദേഹത്തെ വേട്ടയാടി എന്നതും ചരിത്രം.
തട്ടിപ്പ് നടത്താൻ ഒരു സ്ഥാപനം തട്ടി കൂട്ടുക, പിടി വീണാൽ, സർക്കാരിനെ ദുർബലപ്പെടുത്താൻ അന്വേഷണാത്മക പത്ര പ്രവർത്തനത്തിന്റെ മറവിൽ കൃത്രിമ തെളിവുകൾ ഉണ്ടാക്കി സർക്കാരിനെ പ്രതിരോധിക്കുക.

വൻ നികുതി തട്ടിപ്പുകൾ , 2030 കോടിയുടെ വിദേശ പണമിടപാടുകളിലെ കൃത്രിമം തുടങ്ങി പല സാമ്പത്തീക ക്രിമിനൽ കുറ്റങ്ങളിലും അന്വേഷണം നേരിടുന്ന എൻ ഡി ടി വി, അഴുമതി രാജാക്കന്മാരായ കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ് തുടങ്ങിയ പാർട്ടി ഉന്നതരിൽ പലർക്കും ബിനാമി ഷെയർ ഉള്ള, “ഫസ്റ്റ് ഗ്ലോബൽ” കമ്പനിയും അവരുടെ തെഹൽക്കയും എന്ന വസ്തുത വിലയിരുത്തുമ്പോൾ, തട്ടിപ്പുകളുടെ ഗൗരവം മനസ്സിലാകും.
വെറും ഒരു സാധാരണ മാധ്യമ പ്രവർത്തക ആയിരുന്ന എൻ ഡി ടി വിയുടെ (ഇപ്പോൾ അവർ എൻ ഡി ടി വിയിൽ ഇല്ല ) ബർക്കാ ദത്തിന്റെ കോടികളുടെ ആസ്തിയും, അവരുടെ പാകിസ്ഥാൻ ബന്ധവും , സ്ത്രീപീഡന കേസിൽ ജയിലിൽ ആയ തെഹൽക്ക ചീഫ് എഡിറ്ററുടെ ശതകോടികൾ വിലയുള്ള, കാശ്മീർ, നൈനിത്താൾ തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളിലെ കൊട്ടാരങ്ങൾ, ഇവരുടെ കോൺഗ്രസ്സ് ബന്ധങ്ങൾ അങ്ങനെ എന്തെല്ലാം തമാശകൾ.
ഭരണകാര്യങ്ങളിൽ സോണിയാ ഗാന്ധിയുടെ ഇടപെടലിൽ മനം നൊന്ത കേന്ദ്ര മന്ത്രിസഭയിലെ ഒരംഗമാണ് പ്രസ്തുത കത്തുകളുടെ കോപ്പി 2012 ൽ തനിക്ക് കൈമാറിയതെന്ന്, കത്തുകൾ പുറത്തു വിട്ട ജയാ ജെയ്റ്റ്ലി, ദേശീയ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയത്, ഉത്തമരായ കോൺഗ്രസ്സ്കാർക്ക് ഇനിയും വംശനാശം സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവല്ലേ?