ഫൊക്കാന ന്യൂജേഴ്സി റീജിയണല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 19ന്

വിനീത നായര്‍

ന്യൂജേഴ്സി: ഫൊക്കാന ന്യൂജേഴ്സി റീജിയണല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 19ന് ഇസ്ലിനിലുള്ള ബിരിയാണി പോട്ട് ബാങ്കറ്റ് ഹാളില്‍ (675 U.S 1, Iselin, NJ 08830) നടത്തുന്നു. വൈകുന്നേരം അഞ്ചു മണിക്ക് പരിപാടികള്‍ ആരംഭിക്കും. ഇതോടനുബന്ധിച്ചു 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തുന്ന ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ രെജിസ്ട്രേഷന്‍ കിക്ക്ഓഫ് ഉണ്ടായിരിക്കും.

മഞ്ച്, നാമം, കെ സി ഫ്, പമ്പ, കല എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ന്യൂജേഴ്സി റീജിയണല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍, ഫൊക്കാന ന്യൂജേഴ്സി റീജിയണല്‍ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍, ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന കണ്‍വന്‍ഷന്‍ ആത്മീയ മതസൗഹാര്‍ദ സമിതി ചെയര്‍മാന്‍ ടി. എസ് ചാക്കോ, ബോര്‍ഡ് ഓഫ് ട്രസ്റ്റിസ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി, നാമം പ്രസിഡന്റ് മാലിനി നായര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലെ അനേകം മലയാളി കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നടത്തുന്ന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വിജയകരമാക്കാന്‍ അമേരിക്കന്‍ മലയാളികളുടെ പരിപൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മികവുറ്റ കണ്‍വന്‍ഷന്‍ ആണ് ഫിലഡല്‍ഫിയയില്‍ നടക്കുക, ഇതിനായി ന്യൂജേഴ്സിയില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 19ന് നടക്കുന്ന റീജിയണല്‍ കണ്‍വന്‍ഷനില്‍ സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികള്‍ പങ്കെടുക്കും. കലാസാംസ്കാരിക പരിപാടികളും അത്താഴവിരുന്നും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാ മലയാളികളെയും കുടുംബ സമേതം ക്ഷണിക്കുന്നുവെന്നു ഫൊക്കാന നേതാക്കള്‍ പറഞ്ഞു.