ഒരു രാഷ്ട്രീയ നേതാവും ഇനി ജനങ്ങളുടെ നേരെ വിരൽ ചൂണ്ടി ആക്രോശിക്കാൻ ഇടവരരുത്

ജോളി ജോളി

സത്യത്തിനും നീതിക്കും വേണ്ടി ജനങ്ങളുടെ പക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയായതിനു ശേഷം പിണറായി വിജയൻ അനുവർത്തിച്ചുവരുന്ന നയം.പിണറായി വിജയന് പോലീസുകാരുടെ ആത്മവീര്യം മാത്രമേ തകർക്കപ്പെടാൻ പാടില്ലാത്തതായിട്ടോള്ളൂ എന്ന നിലപാടാണ്.കൈയേറ്റ റിയൽ എസ്റ്റേറ്റ് ഭൂമാഫിയക്കെതിരെ തിരിഞ്ഞിട്ടുള്ള അല്ലെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ള ജനപക്ഷത്ത് നിൽക്കുന്ന എല്ലാ ഉദ്യോഗസ്ഥന്മാരെയും പിണറായി വിജയൻ ഒന്നുകിൽ സ്ഥലംമാറ്റുകയോ മാനസികമായി പീഡിപ്പിക്കുകയോ അവരുടെ കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയോ ചെയ്തിട്ടുണ്ട്.

ഒരു രാഷ്ട്രീയ നേതാവും ഒരു രാഷ്ട്രീയപ്പാർട്ടിയും ഇനി ജനങ്ങളുടെ തലയ്ക്കുമുകളിൽ വാഴാൻ അനുവദിക്കരുത് എന്നതാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും കേരള ജനതയ്ക്ക് നൽകുന്ന പാഠം.ഒരു രാഷ്ട്രീയ നേതാവും ഇനി ജനങ്ങളുടെ നേരെ വിരൽ ചൂണ്ടി ആക്രോശിക്കാൻ ഇടവരരുത് എന്നത് ഇനിയും കേരള ജനത പഠിക്കേണ്ടിയിരിക്കുന്നു.അയാൾ എത്രവലിയ പാർട്ടിയുടെ എത്ര ഉന്നതനായ നേതാവായാലും.നിർത്തേണ്ടിടത്ത് നിർത്തണം നേതാവിനെ ആയാലും ഭരണാധികാരിയെ ആയാലും .ഇനിയൊരു തോമസ് ചാണ്ടിമാർ നമ്മുടെ നേരെ ചെറുവിരൽ ചൂണ്ടാൻ നമ്മൾ അനുവദിക്കരുത്.കോൺഗ്രസ് മന്ത്രിസഭയിലെ ഒരു മന്ത്രിയായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ അദ്ദേഹത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയുമായിരുന്നൊ.?

ഇപ്പോൾ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അതിനു അനുവദിക്കുമായിരുന്നൊ. ?.ജോയിസ് ജോർജിന്റെ പട്ടയം റദ്ദാക്കി യതിന്റെ പേരിൽ രണ്ടുദിവസമായി പിണറായി വിജയൻ ജലപാനം കഴിച്ചിട്ടില്ല.അതുകൊണ്ടുതന്നെ അതിന് കാരണക്കാരായവർക്കെതിരെ പ്രതികാര നടപടികൾ തുടങ്ങിയിട്ടേയുള്ളൂ.ജോയിസ് ജോർജിന്റെ കൊ​ട്ട​ക്കാ​മ്ബൂ​രി​ലെ വി​വാ​ദ​ഭൂ​മി​യു​ടെ പ​ട്ട​യം റ​ദ്ദാ​ക്കി​യ റ​വ​ന്യൂ വ​കു​പ്പ്​ ന​ട​പ​ടി​യി​ല്‍ സി.​പി.​എ​മ്മി​ന്​ അ​മ​ര്‍​ഷം രോക്ഷം കലിപ്പ് ഇനി എന്തെല്ലാമാണോ വരാൻ പോകുന്നത്.

ദേ​വി​കു​ളം സ​ബ്​​ക​ല​ക്​​ട​റെ കു​റ്റ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ട്​ സി.​പി.​എം പ്ര​ത്യ​ക്ഷ​മാ​യി സ്വീ​കരിക്കുമ്പോഴും സി.പി ഐ ഇ​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചെ​ന്നാ​ണ്​ പാ​ര്‍​ട്ടി വി​ല​യി​രു​ത്ത​ല്‍.പ​ട്ട​യം റ​ദ്ദാ​ക്ക​ല്‍ അ​നാ​വ​ശ്യ​ന​ട​പ​ടി​യാ​യി​രു​ന്നെ​ന്നും സി.​പി.​എ കൈ​യാ​ളു​ന്ന റ​വ​ന്യൂ വ​കു​പ്പ്, എ​ല്‍.​ഡി.​എ​ഫ്​ ജ​ന​പ്ര​തി​നി​ധി​യാ​യ എം.​പി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്നും​ സി.​പി.​എം വി​മ​ര്‍​ശി​ക്കു​ന്നു.ഭൂമാഫിയകൾക്കും റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് കള്ളപ്പണക്കാർക്ക് സ്വർണ്ണക്കടത്ത് കാർക്കും മയക്കുമരുന്ന് കള്ളക്കടത്തുകാർക്കും പെണ്ണു പിടിയന്മാർക്കും എതിരായി പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥന്മാരെയും കഴിയുമെങ്കിൽ തൂക്കിക്കൊല്ലും എന്ന പിണറായി വിജയന്റെ പ്രത്യക്ഷ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ച ദേവികുളം സബ്കലക്ടറെ കാത്തിരിക്കുന്ന വിധി ഇനി എന്തെല്ലാമാണെന്ന് കാത്തിരുന്ന് കാണാം.

എം.​പി​യു​ടെ കൊ​ട്ട​ക്കാ​മ്ബൂ​രി​ലെ വി​വാ​ദ​ഭൂ​മി സം​ബ​ന്ധി​ച്ച സ​ബ്​​ക​ല​ക്​​ട​റു​ടെ റി​പ്പോ​ര്‍​ട്ട്​ റ​വ​ന്യൂ സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ച്‌​ മ​ന്ത്രി​യു​ടെ കൂ​ടി അ​നു​മ​തി​യോ​ടെ​യാ​ണ്​ പ​ട്ട​യം റ​ദ്ദാ​ക്ക​ല്‍ ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ന്ന​ത്.
എ​ല്‍.​ഡി.​എ​ഫി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നും രാ​ഷ്​​​ട്രീ​യ ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​ വേ​ണ​മെ​ങ്കി​ല്‍ സി.​പി.ഐ മ​ന്ത്രി​ക്ക്​ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ഇ​തു​ണ്ടാ​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല അ​തി​വേ​ഗ​ന​ട​പ​ടി​യു​ണ്ടാ​കു​ക​യും ചെ​യ്​​തു.രേ​ഖ​ക​ള്‍ തൃ​പ്​​തി​ക​ര​മ​ല്ലെ​ന്ന മ​റു​പ​ടി കി​ട്ടു​ക​യും തു​ട​ര്‍​ന്ന്​​ നി​യ​മ​ന​ട​പ​ടി​യി​ലൂ​ടെ തു​ട​ര്‍​ന​ട​പ​ടി​ക്ക്​ സ്​​റ്റേ വാ​ങ്ങു​ക​യും ചെ​യ്യു​ക​യെ​ന്ന ത​ന്ത്ര​മാ​ണ്​ പ​ട്ട​യം റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ പാ​ളി​യ​ത്.

ന​ട​പ​ടി​ക്ക്​ റ​വ​ന്യൂ സെ​ക്ര​ട്ട​റി​​യാ​ണ്​ സ​ബ്​​ക​ല​ക്​​ട​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​താ​ക​െ​ട്ട റ​വ​ന്യൂ മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യും.ജോ​യി​സ്​ ജോ​ര്‍​ജി​​െന്‍റ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പേ​രി​ലെ 20 ഉ​ള്‍​പ്പെ​ടെ 25.43 ഏ​ക്ക​ര്‍ ഭൂ​മി​യു​ടെ പ​ട്ട​യ​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ദേ​വി​കു​ളം സ​ബ്​​ക​ല​ക്​​ട​ര്‍ റ​ദ്ദാ​ക്കി​യ​ത്.എം.​പി​യു​ടെ അ​ട​ക്കം പ്ര​മു​ഖ​രു​ടെ കൊ​ട്ട​ക്കാ​മ്ബൂ​ര്‍ ഭൂ​മി ഇ​ട​പാ​ട്​ ര​ക്ഷി​ച്ചെ​ടു​ക്കു​ന്ന​തി​ന്​ ക​ര്‍​ഷ​ക സം​ഘ​ത്തെ മു​ന്നി​ല്‍ നി​ര്‍​ത്തി പാ​ര്‍​ട്ടി ഇ​ട​പെ​ട​ല്‍ ന​ട​ത്തി മു​ന്നോ​ട്ട്​ നീ​ങ്ങ​വെ​യാ​ണ്​ സ്വ​ന്തം സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്​ ത​ന്നെ ത​ല​ക്ക​ടി​യേ​റ്റ അ​നു​ഭ​വം.

കയ്യേറ്റഭൂമി സംരക്ഷിക്കാൻ നാളിതുവരെ കളിക്കാൻ പറ്റുന്ന എല്ലാം നാറിയ കളികളും കളിച്ച വ്യക്തിയാണ് ജോയ്സ് ജോർജ്.എം.​പി കൈ​യേ​റ്റ​ക്കാ​ര​നെ​ന്ന ആ​രോ​പ​ണ​ത്തി​ന്​ മു​​ദ്ര​വെ​ക്കു​ന്ന ന​ട​പ​ടി​യാ​ണ്​ പ​ട്ട​യം റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ റ​വ​ന്യൂ വ​കു​പ്പ്​ ന​ട​ത്തി​യ​തെ​ന്ന്​ സി.​പി.​എം ജി​ല്ല നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.ജില്ലാ നേതൃത്വത്തിന്റെ അത്രയും വിഷമവും വേവലാതിയും ലോകത്താർക്കും ഉണ്ടാകില്ല.പിണറായി വിജയാനല്ലേ ഇതെല്ലാം നടപടി സ്വീകരിച്ച്‌ പിടിച്ചെടുത്തത് എന്ന് നിങ്ങൾക്ക് ചോദിക്കാം.
എന്നാൽ ഉത്തരം.പിണറായി വിജയൻ അല്ല എന്ന് തന്നെയാണ്..
ആർജ്ജവമുള്ള ഉദ്യോഗസ്ഥരും റവന്യൂ വകുപ്പും പിണറായി വിജയന്റെ എതിർപ്പുകൾ മറികടന്ന് നടത്തുന്ന നിങ്ങളുടെ ഭാഗമാണ് ഈ പിടിച്ചെടുക്കലുകൾ.അതുകൊണ്ടുതന്നെ പിണറായി വിജയൻ ഈ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതികാര നടപടികൾ കൈക്കൊള്ളും.ഇ​ടു​ക്കി​യി​ലെ ഏ​ത്​ ഭൂ​മി​യു​ടെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ലും ഇ​ത്ത​രം അ​പാ​ക​ത​ക​ള്‍ കാ​ണു​​മെ​ന്നും രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ആ​​രോ​പ​ണ​ങ്ങ​ളെ ഇ​ങ്ങ​നെ കൈ​കാ​ര്യം ​െച​യ്യു​ന്ന​ത്​ ഗു​ണ​ക​ര​മാ​കി​ല്ലെ​ന്നും മ​ന്ത്രി എം.​എം. മ​ണി​യ​ട​ക്കം മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.കയ്യേറ്റക്കാരുടെ തലതൊട്ടപ്പനായ എം എം മണിക്ക് വേവലാതി ഇല്ലാതിരിക്കില്ല.കുന്നുകളും മലകളും ഇടിച്ചു നിർത്തിയാൽ കേരളത്തിന്റെ പ്രകൃതിക്ക് എന്തു സംഭവിക്കുമെന്ന് യാതൊരു ബോധവുമില്ലാത്ത എംഎം മണി ഒക്കെ സ്വാർത്ഥലാഭത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത വ്യക്തികൾ ആണ്.

അ​തേ​സ​മ​യം, സാ​മാ​ന്യ​നീ​തി നി​ഷേ​ധി​ച്ചെ​ന്നും ത​​െന്‍റ ഭാ​ഗം പ​റ​യാ​ന്‍ അ​വ​സ​രം ന​ല്‍​കി​യി​ല്ലെ​ന്നു​മു​ള്ള എം.​പി​യു​ടെ വാ​ദം ത​ള്ളു​ക​യാ​ണ്​ റ​വ​ന്യൂ വ​കു​പ്പ്.മൂ​ന്ന്​ വ​ട്ട​മാ​ണ്​ എം.​പി​ക്ക്​ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​ത്.ഒ​രി​ക്ക​ല്‍​പോ​ലും ഹാ​ജ​രാ​യി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ വ​ഴി ന​ല്‍​കി​യ രേ​ഖ​ക​ളാ​ക​െ​ട്ട നി​ര​പ​രാ​ധി​ത്വം സാ​ധൂ​ക​രി​ക്കു​ന്ന​തു​മ​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.അ​തി​നി​ടെ, സി.​പി.ഐ ഇ​ടു​ക്കി ജി​ല്ല നേ​തൃ​ത്വം കൊ​ട്ട​ക്കാ​മ്ബൂ​ര്‍ ഭൂ​മി ഇ​ട​പാ​ടി​ല്‍ സ​ബ്​​ക​ല​ക്​​ട​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.
ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ര്‍ വി.​ആ​ര്‍. പ്രേം​കു​മാ​റാ​ണ് പ​ട്ട​യം റ​ദ്ദാ​ക്കി​യ​ത്. ഹൈ​റേ​ഞ്ച്​ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നോ​മി​നി​യാ​യി സി.​പി.​എം സീ​റ്റി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചാ​ണ്​ ജോ​യി​​സ്​ ജോ​ര്‍​ജ്​ എം.​പി​യാ​യ​ത്.പിണറായി വിജയൻ ഒരുപാട് മാറിപ്പോയി.അത് പാർട്ടിക്കും കേരളത്തിലെ ജനങ്ങൾക്കും ദോഷം ആകാതെ അദ്ദേഹത്തെ മാറ്റിനിർത്തുകയാണ് നല്ലത്.