ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നാലാമത്തെ കണ്‍മണി

മാഡ്രിഡ്:  ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നാലാമത്തെ കണ്‍മണി പിറന്നു. അലാന മാര്‍ട്ടിനയെന്നു പേരു വിളിച്ച പെണ്‍കുഞ്ഞും അമ്മ കാമുകിയും പ്രമുഖ മോഡലുമായ ജോര്‍ജിന റോഡ്‌റിഗസിനും ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു താരം.

അലാന പിറന്നു. ജോര്‍ജിനയും അലാനയും സുഖമായിരിക്കുന്നു. ഞങ്ങള്‍ സന്തുഷ്ടരാണ്- ക്രിസ്റ്റിയാനോ ട്വിറ്റ് ചെയ്തു. മകന്‍ ഏഴുവയസ്സുകാരന്‍ ജൂനിയര്‍ റൊണാള്‍ഡോയും ഇവരോടൊപ്പം ഫോട്ടോയിലുണ്ട്.