കലാമണ്ഡലം പുരസ്കാരങ്ങൾ സമ്മാനിച്ചു

ചെറുതുരുത്തി:കലാമണ്ഡലം ഏർപ്പെടുത്തിയ ഫെലോഷിപ്പുകളും വിവിധ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളും കലാമദാലത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ വാർ ഷികാഘോഷം വൈസ് ചാന്‍സലര്‍ റാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സദനം ബാലകൃഷ്ണന് ഫെലോഷിപ്പും മറ്റുള്ളവര്‍ക്ക് വിവിധ അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും സമ്മാനിച്ചു.ഭരണസമിതി അംഗം ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ വള്ളത്തോള്‍ വാസന്തിമേനോന്‍, ടി.കെ. വാസു, രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ഹരിദാസ്, സിന്ധു സുബ്രഹ്മണ്യം, ശ്രീനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അടൂര്‍ പി. സുദര്‍ശനന്‍ അവതരിപ്പിച്ച സംഗീതക്കച്ചേരിയും രാത്രി കഥകളി അവാര്‍ഡ് ജേതാക്കളും കലാമണ്ഡലം അധ്യാപകരും ചേര്‍ന്ന് അവതരിപ്പിച്ച കഥകളിയും നടന്നു. രാവിലെ നിള കാമ്പസില്‍ വള്ളത്തോള്‍സമാധിയില്‍ പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് വള്ളത്തോള്‍ അനുസ്മരണം, കാവ്യാര്‍ച്ചന എന്നിവ കെ.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാവുണ്ണി അധ്യക്ഷത വഹിച്ചു.
ഫെലോഷിപ്പ്: സദനം ബാലകൃഷ്ണന്‍, കലാരത്നം: ഡോ സുനന്ദ നായര്‍, എം.കെ. നായര്‍ പുരസ്‌കാരം: മഞ്ജു വാര്യര്‍, മുകുന്ദ രാജ പുരസ്‌കാരം: ജോര്‍ജ് എസ്. പോള്‍, കഥകളി വേഷം: കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍, കഥകളിസംഗീതം: കലാമണ്ഡലം എം. ഗോപാലകൃഷ്ണന്‍, ചെണ്ട: കലാനിലയം കുഞ്ചുണ്ണി, മദ്ദളം: കലാമണ്ഡലം കുട്ടി നാരായണന്‍, ചുട്ടി: കലാമണ്ഡലം സതീശന്‍, തിമില: പെരിങ്ങോട് ചന്ദ്രന്‍, നൃത്തം: കലാമണ്ഡലം ശ്രീദേവി, തുള്ളല്‍: കലാമണ്ഡലം ബാലചന്ദ്രന്‍, മിഴാവ്: കലാമണ്ഡലം വി.അച്യുതാനന്ദന്‍. മൃദംഗം: കലാമണ്ഡലം പി ക്യഷ്ണകുമാര്‍, കൂടിയാട്ടം: മാണി ദാമോദര ചാക്യാര്‍, കലാ ഗ്രന്ഥം: ഞായത്ത് ബാലന്‍, ഡോക്യുമെന്ററി: രാജന്‍ കാരിമൂല, യുവപ്രതിഭ അവാര്‍ഡ്: കലാമണ്ഡലം സൂരജ്, പൈക്കുളം രാമ ചാക്യാര്‍ പുരസ്‌കാരം: കലാമണ്ഡലം കനകകുമാര്‍, ഡോ. വി. എസ്. ശര്‍മ്മ എന്‍ഡോവ്മെന്റ്: കലാമണ്ഡലം സംഗീത പ്രസാദ്, വടക്കന്‍ കണ്ണന്‍ നായര്‍ പുരസ്‌കാരം: കലാമണ്ഡലം ശ്രീജ വിശ്വം, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്മെന്റ്: കലാമണ്ഡലം ഹരി ആര്‍. നായര്‍, കെ.എസ്. ദിവാകരന്‍ നായര്‍ സൗഗന്ധിക പുരസ്‌കാരം: അമ്പലപുഴ സുരേഷ് വര്‍മ്മ, മരണാനന്തര ബഹുമതി: മാര്‍ഗി സതി.തുടങ്ങിയവർ പുരസ്‌കാരം സ്വീകരിച്ചു.