തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി പുറത്ത് പോയില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്.സ്വയം രാജിവെച്ച് ഒഴിയാനുള്ള മാന്യതയാണ് തോമസ് ചാണ്ടി കാട്ടേണ്ടതെന്നും ഇപ്പോഴത്തെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും വി എസ് തുറന്നടിച്ചു.
ഇതിനിടെ ചൊവ്വാഴ്ച തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നതിനായി കോണ്‍ഗ്രസ്സ് എം.പി വിവേക് തന്ഖയെത്തിയത് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് തന്നെ പരസ്യമായി രംഗത്ത് വന്നു.