കല്ലെറിയുന്നവരോട് കരഞ്ഞുകൊണ്ട്; എന്റെ കണ്ണീരിന് രക്തത്തിന്റെ നിറം – പ്രതിഭാഹരി എം.എല്‍.എ

    പ്രതിഭാഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

    തിരുവനന്തപുരം: പുരുഷ സുഹൃത്തുമായുള്ള ബന്ധം വനിതാ എം.എല്‍.എയ്ക്ക് വിനയായി എന്ന് ഒരു പ്രമുഖ പത്രം കഴിഞ്ഞ ഞായറാഴ്ച വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ വിശദീകരണവുമായി കായംകുളം എം.എല്‍.എ പ്രതിഭാഹരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സി.പി.എം നേതൃത്വം എം.എല്‍.എയെ വിലക്കിയെന്നും വേഷവിധാനത്തില്‍ മാന്യതപുലര്‍ത്താറില്ലെന്നും നിയമസഭാ നടപടികളില്‍ പങ്കെടുക്കാതെ പുരുഷസുഹൃത്തുമായി കറങ്ങിനടക്കുകയാണെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

    മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച വിവാദ വാര്‍ത്ത
    മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച വിവാദ വാര്‍ത്ത

    സംഭവം വിവാദമായതോടെയാണ് പ്രതിഭാഹരി എം.എല്‍.എ ടോള്‍സ്റ്റോയിയുടെ ‘ ദൈവം സത്യം തേടുകയാണ്, കാത്തിരിക്കൂ…’ എന്ന കഥയെ ഉദ്ധരിച്ച് പോസ്റ്റിട്ടത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

    prathibha_mla
    പ്രതിഭാഹരി എം.എല്‍.എ

    ‘ഓര്‍ക്കുക വല്ലപ്പോഴും ‘…. ടോള്‍സ്റ്റോയിയുടെ ഒരു കഥയുടെ ശീര്‍ഷകം ഓര്‍ക്കുന്നു.. “God sees the truth; but wait..” സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ;രസമുണ്ട് പറഞ്ഞ് ചിരിക്കാന്‍, ആക്ഷേപിക്കാന്‍, സ്വഭാവഹത്യ നടത്താന്‍………. …………. പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും .. അവര്‍ പൊതുവഴിയിലെ ചെണ്ട പോലെ….. ……… കൊട്ടി ആഘോഷിക്കുന്നതിന് മുന്‍പ് ഒന്നോര്‍ത്തോളൂ… കണ്ണുകള്‍ അടച്ച് … നിങ്ങളുടെ അമ്മയും, ഭാര്യയും ,സഹോദരിയും, സ്നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയില്‍ നെഞ്ചുപൊട്ടി നിങ്ങള്‍ കാണാതെയോ കണ്ടോ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടാക്കും.; ഓര്‍മ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല;രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം; ഓര്‍ക്കുക വല്ലപ്പോഴും… കാമ കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും; അതൊരു ജന്തു വിധി… ചിലപ്പോള്‍, ഇതാവും വാര്‍ത്തക്കു പിന്നിലെ വാര്‍ത്ത.. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും ………………. ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും;പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും……. തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്ന വ രാ ണ് എന്റെ സ്നേഹിതര്‍.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍………………..സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ്ത്രീ യുടെ വസ്ത്രത്തില്‍ ഉടക്കി നില്‍ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?……………………….. ധീരന്‍ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു… അനുനിമിഷം മരിക്കേണ്ടവര്‍ നമ്മള്‍ അല്ല …….. കണ്ണുനീരിന് രക്തത്തിന്റെ നിറം.,,,,,.. രക്തത്തിന്റെ രുചി……….:…….. ഓര്‍ക്കുക വല്ലപ്പോഴും.,,,,