നഴ്‌സിങ്ങ് വിദ്യാഭാസ രംഗത്തു മഹാരാഷ്ട്ര സർക്കാർ ഓസ്‌ട്രേലിയിലെ മലയാളി സ്ഥാപനവുമായി കരാർ ഒപ്പു വച്ചു .

എബി പൊയ്ക്കാട്ടില്‍

മെൽബൺ : ഓസ്‌ട്രേലിയൻ നഴ്‌സിങ് രംഗത്തെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ഹെൽത്ത് കേരിയെസ് ഇന്റർ നാഷണൽ സ്ഥാപനവുമായി മഹാരാഷ്ട്ര സർക്കാരിന്റെ സ്‌കിൽ ഡവലപ്പ്‌മെൻറ് ആൻഡ് ഏറ്റെർപ്രൈന്നർ ഡിപ്പാർട്ട്മെന്റ് കീഴിലുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽ ഡെവലപ്പ് മെന്റ് സൊസൈറ്റി ( MSSDS ) അന്തർ ദേശിയ നിലവാരമുള്ള വിവിധ പാഠ്യ പദ്ധതികൾ മഹാരാഷ്ട്ര നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനുള്ള കരാറിൽ ഒപ്പു വച്ചു .

മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി സബ്‌ജി രാവ് പട്ടേലിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയിലെത്തിയ പതിമൂനാംഗ ഉന്നത വിദ്യാഭ്യാസ സംഘം , IHNA സി ഇ ഓ ബിജോ കുന്നുംപുറത്തുമായി നടത്തിയ ചർച്ചകൾ കൊടുവിലാണ് മഹാരാഷ്ട്രയിലെ നഴ്‌സിങ് വിദ്യാഭ്യാസ രംഗത്തു ഉണർവ് പകരുന്ന കരാറിന് രൂപം നൽകിയത് . ഇതുമൂലം അന്തർ ദേശിയ നിലവാരമുള്ള നഴ്‌സിങ് വിദ്യാഭ്യാസം ഹെൽത്ത് കേരിയെസ് ഇന്റർ നാഷണൽ മഹാരാഷ്ട്രയിലെ നഴ്‌സിങ് സ്ഥാപനങ്ങളിൽ ഡെലിവറി ചെയ്യും . കുറഞ്ഞ ചിലവിൽ ലഭിക്കുന്ന പാഠ്യ പദ്ധതിയും പരിശീലനവും വഴി വിദ്യാർത്ഥികൾക്ക് ആസ്‌ട്രേലിയിൽ നഴ്‌സിങ് രജിസ്ട്രേഷന് പ്രാപ്തമാക്കാൻ കഴിയുന്ന നിലയിലേക്ക് മാറ്റിയെടുക്കുകയാണ് ലക്ഷ്യമിടുന്നത് . മെൽബൺ , സിഡ്‌നി , പെർത്ത് എന്നിവിടങ്ങളിലായി ക്യാമ്പസുകളുള്ള IHNA യുടെ സാരഥി മലയാളിയായ ബിജോ കുന്നുംപുറത്തു കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്നു .