‘വില്ല്’ നിതീഷ് കുമാര്‍ കൊണ്ടുപോയി

ന്യൂഡല്‍ഹി: ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടിനെത്തുടര്‍ന്ന് പിളര്‍ന്ന ജനതാ ദള്‍ (യുണൈറ്റഡ്) ന്റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീര്‍പ്പുകല്‍പ്പിച്ചു. ‘വില്ല്’ ചിഹ്നം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പക്ഷത്തിനാണ് ലഭിച്ചത്. പാര്‍ട്ടി സ്ഥാപകന്‍ ശരത് യാദവായിരുന്നു എതിര്‍പക്ഷത്ത്.

ജെ.ഡി.യുവിലെ ഭൂരിഭാഗവും തന്റെ കൂടെയാണെന്നും ദേശീയ കൗണ്‍സിലിലെ അധികം പേരും പിന്തുണയ്ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാര്‍ പക്ഷം ചിഹ്നം സ്വന്തമാക്കിയത്. ബിഹാറില്‍ സംസ്ഥാന പാര്‍ട്ടി പദവി നല്‍കുന്നതായും കമ്മിഷന്‍ വ്യക്തമാക്കി.

ബിഹാറില്‍ ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യം ഒഴിവാക്കി നിതീഷ് കുമാര്‍ ബി.ജെ.പിയെ കൂട്ടി കാലുമാറിയപ്പോഴാണ് പാര്‍ട്ടി രണ്ടായി പിളര്‍ന്നത്. ഭൂരിഭാഗം നിതീഷിനൊപ്പം നിന്നപ്പോള്‍ കേരളാ ഘടകം അടക്കം നിരവധി പേര്‍ ശരത് യാദവിനൊപ്പം നിലയുറപ്പിച്ചു.