ഹെല്‍പിങ്ങ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ ഫണ്ട് റെയ്സിങ്ങ് ഡിന്നറും കലാവിരുന്നും നവംബര്‍ 24ന്

ലാലി കളപ്പുരയ്ക്കല്‍

ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്റ് ആസ്ഥാനമായി കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് ഹെല്‍പിങ്ങ് ഹാന്‍ഡ്സ് ഓഫ് കേരള. ഈ വര്‍ഷത്തെ ഫണ്ട് റെയ്സിങ്ങ് ഡിന്നര്‍ നവംബര്‍ 24-ാം തീയതി വൈകുന്നേരം 6 മണി മുതല്‍ ബെല്‍റോസിലുള്ള ക്യൂന്‍സ് ഹൈസ് സ്ക്കൂള്‍ ഓഫ് ടീച്ചിംങ്ങില്‍ വച്ചു നടത്തപ്പെടുന്നതാണ്.

സാമൂഹ്യ സാംസ്ക്കാരിക രെഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന പബ്ലിക്ക് മീറ്റിംങ്ങില്‍ മുന്‍ മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മുഖ്യ അതിഥി ആയിരിക്കും. തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയില്‍ ട്രൈസ്റ്റേറ്റ് ഏരിയായിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, ശ്രവണ സുന്ദരമായ ഗാനമേളയും ഈ പരിപാടിക്ക് മാറ്റു കൂട്ടുമെന്ന് ഇതിന്റെ കോര്‍ഡിനേറ്റര്‍ ആയ ലാലി കളപുരയ്ക്കല്‍ അറിയിച്ചു.

കേരളത്തിലെ നിരാലംബരായ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ ഈ ജീവകാരുണ്യ സംഘടന നടത്തുന്ന ഫണ്ട് റെയ്സിങ്ങ് ഡിന്നറില്‍ പങ്കെടുത്ത് ഒരു വന്‍വിജയമായി തീര്‍ക്കുവാന്‍ എല്ലാവരേയും ഇതിന്റെ ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു.

For more information please call

Shiny mathew-516-739-6617
Aleyamma Cyriac-516-294-7718
Laly Kalapurackal-516-232-4819