ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ന്യൂ ജഴ്സിയിൽ

റോബിൻവില്ല:ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബോജൻ സന്യാസി അക്ഷർ പുരുഷോത്തം സ്വാമി നാരായണ ശാന്ത ശ്രീ സ്വാമി നാരായണ മന്ദിരത്തിന്റെ അറ്റകുറ്റപ്പണികൾ ഈ വർഷത്തോടെ പൂര്ത്തിയാകും.162 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിനു 2009 ഇത് ചില കേടുപാടുകൾ സംഭവിച്ചിരുന്നു . 2000 ത്തോളം ശില്പികൾ ചേർന്നാണ് കരകൗശലത്താൽ ക്ഷേത്രനിർമാണത്തിനാവശ്യമായ ഇറ്റാലിയൻ – രാജസ്ഥാനി മാർബിളുകൾ ഒരു ശില്പവിദഗധ സംഘം ന്യൂ ജഴ്സിയിൽ എത്തിക്കുകയായിരുന്നു.

ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1000 ത്തോളം പേർക്ക് ഇരിക്കാൻ സാധിക്കുന്ന പ്രാർഥനാ മുറിയും ശിഖർബാദ് മന്ദിരവും 2014 ൽ ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്തിരുന്നു.
പൂർത്തിയാകാതെ കിടന്ന യുവകർമ കേന്ദ്രത്തിന്റെയും, സന്ദർശന കേന്ദ്രത്തിന്റെയും, ഭക്ഷണശാലയുടെയും, രണ്ടാമത്തെ വലിയ ക്ഷേത്രമായ മഹാ അക്ഷർദം മന്ദിരത്തിന്റെയും നിർമാണം 2017 ൽ മുഴുവനാക്കാൻ സാധിക്കുമെന്നായിരുന്നു കണക്കുക്കൂട്ടൽ.

നിലവിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമെന്ന ഗിന്നസ് ബുക്ക്‌ റെക്കോർഡ്‌ 59 എക്കറിൽ ന്യൂ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ബി.എ.പി.സ് സ്വാമി നാരായണ അക്ഷർദം മന്ദിരത്തിനാണ്.

ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്ത വ്യക്തി എന്ന ഗിന്നസ് ബുക്ക്‌ റെക്കോർഡ്‌ ആത്‌മീയഗുരു ശ്രീ. പ്രമുഖ സ്വാമി മഹാരാജയുടെ പേരിലാണ് ഉള്ളത്. 1917 ഏപ്രിൽ മുതൽ 2007 നവംബർ വരെയുള്ള കാലയളവിൽ 713 – ഓളം ക്ഷേത്രങ്ങൾ ആണ് പണികഴിപ്പിച്ചത്‌.