20,348 ലൈംഗിക ആരോപണ കേസുകളില്‍ യുഎസ് സേനാംഗങ്ങള്‍ പ്രതികൾ

വാഷിങ്ടണ്‍: യുഎസ് സായുധ സേനയില്‍ നിന്ന് 20,348 ലൈംഗിക ആരോപണ കേസുകളില്‍ യുഎസ് സേനാംഗങ്ങള്‍ പ്രതികൾ .പെന്റഗൺ ആണ് ഈ വാർത്ത പുറത്തു വിട്ടത്2013-2016 കാലഘട്ടത്തിനിടെ 20,348 ലൈംഗിക ആരോപണ കേസുകളില്‍ യുഎസ് സേനാംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സൈന്യത്തില്‍ നിന്ന് തന്നെയാണ് നാണകേടിലാഴ്ത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രതിരോധ വകുപ്പിന്റെ സെഷ്വല്‍ അസോള്‍ട്ട് പ്രിവന്‍ഷന്‍ ആന്‍ഡ് റെസ്‌പോണ്‍സ് ഓഫീസാണ് (സാപ്രോ) റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വ്വീസിലേയും അനുബന്ധ ആസ്ഥാനങ്ങളിലേയും അതുപോലെ തന്നെ പോരാട്ട മേഖലകളിലേയും അംഗങ്ങള്‍ നടത്തിയ ലൈഗിക ചൂഷണങ്ങളുടെ വിശദമായ റിപ്പോര്‍ട്ടാണ് സാപ്രോ തയ്യാറാക്കിയിരിക്കുന്നതെന്ന് ഷിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസ് സേനാംഗങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത ലൈംഗിക ആരോപണങ്ങളില്‍ അധികവും അഫ്ഗാനില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 295 ലൈംഗികാരോപണങ്ങളാണ് ഇവിടെ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎസ് സൈന്യത്തിന്റെ സാന്നിധ്യമുള്ള മറ്റുള്ള രാജ്യങ്ങളെക്കാള്‍ വളരെ അധികമാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗിക ആരോപണങ്ങള്‍.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ലൈംഗിക പീഡന ആരോപണങ്ങള്‍ കരസേനയ്‌ക്കെതിരെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 8,284 കേസുകളാണ് കരസേനയ്‌ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നാവിക സേനയ്‌ക്കെതിരെ 4,788 ഉം, വ്യോമ സേനയ്‌ക്കെതിരെ 3,876 ഉം, മറൈന്‍ പോര്‍പ്‌സിനെതിരെ 3,400 ഉം ലൈംഗിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.