തിരുവനന്തപുരത്തും, കണ്ണൂരിലും പത്തനംതിട്ടയിലും സി.പി.എം, ബി.ജെ.പി സംഘര്‍ഷം;മൂന്നു സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു

തിരുവനന്തപുരം :കരിക്കകത്ത് ബി.ജെ.പി സി.പി.എംസംഘര്‍ഷം. അരുണ്‍ദാസ്, പ്രദീപ് എന്നി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. സി.പി.എമ്മിന്റെ പ്രകടനത്തില്‍ പങ്കെടുത്ത് തിരിച്ചു പേകുമ്പാഴാണ് ഇവര്‍ക്ക് വെട്ടേറ്റത്.സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെയും ആക്രമമുണ്ടായി. ഇന്നു വൈകീട്ട് ബി.ജെ.പിയുടെ പ്രകടനം കടന്നുപോയതിന് പിന്നാലെയാണ് ഓഫിസിനു നേരെ ആക്രമമുണ്ടായത്. പാച്ചല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം ആക്രമണം നടത്തിയെന്ന് ബി.ജെ.പിയും ആരോപിച്ചു.തിരുവനന്തപുരത്തിനു പുറമെ കണ്ണൂരിലും പത്തനംതിട്ടയിലും സി.പി.എം- ബി.ജെ.പി സംഘര്‍ഷം. കണ്ണൂര്‍ മീത്തലെ പുന്നാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കാണ് വെട്ടേറ്റത്.പത്തനംതിട്ട തിരുവല്ലയില്‍ സംഘര്‍ഷത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.