പദ്മാവതിക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളി

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പത്മാവതിക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളി. സഞ്​ജയ്​ ലീല ഭന്‍സാലിയുടെ പത്മാവതിയില്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്​തോ എന്ന കാര്യം പരിശോധിക്കുന്നതിനായി സമിതിയെ നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ നിലവില്‍ ഇത്​ പരിഗണിക്കേണ്ടെന്നായിരുന്നു കോടതി നിലപാട്​.

അഖാനന്ദ്​ രാഷ്​ട്രവേദി പാര്‍ട്ടിയുടെ പ്രതിനിധിയാണ്​ പൊതുതാല്‍പര്യ ഹര്‍ജി കോടതിയില്‍ നല്‍കിയത്​. നവംബര്‍ 16നായിരുന്നു ഹര്‍ജി നല്‍കിയത്.പത്മാവതി സിനിമയെ കുറിച്ച്‌​ പരിശോധിക്കുന്നതിനായി വിരമിച്ച ജഡ്​ജി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട്​ ശുപാര്‍ശ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.