ദിലീപ് , കാവ്യ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ;കണ്ടകശനി വിട്ടുമാറാതെ താരങ്ങൾ

കഴിഞ്ഞ വർഷം ഈ ദിവസം(നവംബര്‍ 25) ആയിരുന്നു ദിലീപ് ആ സത്യം മലയാളികളോട് പറഞ്ഞത് .താൻ വീണ്ടും വിവാഹം കഴിക്കുവാൻ പോകുകകയാണെന്നു .തന്റെ പേരിൽ പഴി കേക്കേണ്ടി വന്ന ഒരു പെൺകുട്ടിയെ തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു എന്നാണ് ദിലീപ് അന്ന് പറഞ്ഞത്.എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടു ആ വധു കാവ്യ ആണെന്ന് ദിലീപ് പറഞ്ഞിട്ടും മലയാളി ഞെട്ടിയില്ല .അതിനു കാരണം മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ അന്ന് മുതൽ കേട്ട് തുടങ്ങിയ ഇരുവരുടെയും ഗോസിപ്പുകൾ,
പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായപ്പോള്‍ എല്ലാം നിഷേധിച്ച് ദിലീപും കാവ്യയും രംഗത്ത് വരികയായിരുന്നു വിവാഹത്തിലൂടെ .

ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്ത ലളിതമായ വിവാഹം.ആ ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം സത്യത്തിൽ ദിലീപ് ആയിരുന്നില്ല.മകൾ മീനാക്ഷി ആയിരുന്നു അന്നത്തെ താരം.എന്നാൽ ഇപ്പാൾ ദിലീപും കാവ്യയും ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ കടുത്ത അഗ്‌നി പരീക്ഷയാണ് ദിലീപിന് നേരിടേണ്ടി വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായി മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ ദിലീപ്. പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങൾക്കു പിടികൊടുക്കാതെ സിനിമയിലും കുടുംബത്തും സജീവമായി നിൽക്കുകയാണ് അദ്ദേഹം .ഇതിനിടയിൽ ദിലീപിനെതിരെ പോലീസ് കുറ്റപത്രവും സമര്‍പ്പിച്ചു കഴിഞ്ഞു. എല്ലാ പഴുതുകളും അടച്ചിട്ടുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് പോലീസ് അവകാശപ്പെടുന്നു. താന്‍ നിരപരാധിയാണെന്ന നിലപാടില്‍ തന്നെയാണ് ദിലീപ് ഇപ്പോഴും നിലകൊള്ളുന്നത് .പോലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് ആരോപിക്കുന്നത്.പോലീസിന്റെ ഗുഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടത് പ്രധാനമന്ത്രിക്കും ദിലീപ് പരാതി കൊടുത്തു.

കുറ്റപത്രം കോടതിയിൽ എത്തിക്കഴിഞ്ഞു .ഇനി വിചാരണ നടക്കും.വിവാഹത്തിന്റെ ഒന്നാം വാർഷികം ദിലീപിനും കാവ്യക്കും അത്ര ശുഭകരമല്ലെങ്കിലും കേസും തുടർന്നുള്ള സംഭവഗതികൾക്കുമായി മലയാളി കാത്തിരിക്കുന്നു.ആകാംഷയോടെ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ