നിലമ്പൂര്‍ വനത്തില്‍ പൊലീസ് – മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: മൂന്നുപേര്‍ കൊല്ലപ്പെട്ടു

നിലമ്പൂര്‍ വന മേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്. സംഭവത്തില്‍ ഒരു സ്ത്രീ അടക്കം മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി ആദ്യ വാര്‍ത്തകള്‍. കൊല്ലപ്പെട്ടവരില്‍ ആന്ധ്രസ്വദേശി ദേവരാജും അജിതയും ഉള്‍പ്പെടുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.  ബുധനാഴ്ച രാവിലെ മുതല്‍ തന്നെ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് കമാന്റോകളടങ്ങിയ പൊലീസ് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മരിച്ചതില്‍ ഒരാള്‍ 20 വര്‍ഷമായി ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റി അംഗമാണെന്നും വിവരമുണ്ട്. പ്രദേശത്ത് നിന്ന് രക്ഷപെട്ട മറ്റ് മാവോയിസ്റ്റുകള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടല്‍ ഏകദേശം അവാസന ഘട്ടത്തിലെത്തി. പല സംഘങ്ങളായി തിരിഞ്ഞ് 150ലധികം പൊലീസുകാര്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞമാസം മുണ്ടക്കടവ് കോളനിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിന് ശേഷം തുടര്‍ച്ചയായ പരിശോധനകള്‍ ഈ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും പൊലീസും നടത്തിവരുന്നുണ്ട്. നേരത്തെ നടന്ന ഏറ്റമുട്ടലില്‍ മാവോയിസ്റ്റുകള്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു