നടപടി കടുപ്പിച്ചു: 500, 1000 നോട്ടുകൾ ബാങ്കിൽ പോയി മാറാനുള്ള സമയം ഇന്ന് തീരും

ദില്ലി: 500, 1000 നോട്ടുകൾ ബാങ്കിൽ പോയി മാറാനുള്ള സമയം ഇന്ന് തീരും. ഇനി ഈ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ മാത്രമേ കഴിയൂ. നോട്ട് മാറാനുള്ള സമയം നീട്ടിനല്‍കിയില്ല, എങ്കിലും അവശ്യസേവനങ്ങൾക്ക് 500 രൂപനോട്ട് ഉപയോഗിക്കാനുള്ള സമയം നീട്ടി. അടുത്ത മാസം 15 വരെ 500 രൂപനോട്ട് ഉപയോഗിക്കാം. 1000 രൂപനോട്ട് ഇന്ന് അർധരാത്രി മുതൽ ഉപയോഗിക്കാനാവില്ല. സർക്കാർ സ്കൂൾ ഫീസും അവശ്യസേവന വിഭാഗത്തിൽ പെടുത്തും.