വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 45 വര്‍ഷം വേണ്ടിവരുമോ;മോദിയോട് രാഹുൽ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസശരമെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ഈ തെരഞ്ഞെടുപ്പ് കാലമായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ പരിഹസിച്ചു.ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മോദി സര്‍ക്കാരിനെതിരെ ട്വിറ്ററില്‍ പരിഹാസവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 45 വര്‍ഷം വേണ്ടിവരുമോ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ