ആത്മീയ ചൈതന്യ നിറവില്‍ ആയിരങ്ങള്‍ പങ്കെടുത്ത കൃപാഭിഷേകധ്യാനം അനുഗ്രഹ സമ്പൂര്‍ണ്ണമായി

സ്റ്റീഫന്‍ ചൊള്ളമ്പേല്‍

ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നാല് ദിവസങ്ങളിലായി അണക്കര മരീയന്‍ റിട്രീറ്റ് സെന്‍റ്റര്‍ രക്ഷാധികാരി റവ .ഫാ..ഡോമിനിക് വാള് മനാല്‍ അച്ചന്‍റ്റെ നേതൃത്വത്തില്‍ നടന്ന കൃപാഭിഷേക ധ്യാനത്തിലും വിടുതല്‍ ശ്രുശ്രുഷയിലും ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു .

നവംബര്‍ 23 വൈകുന്നേരം നടന്ന വി.ബലിയില്‍ റവ .ഫാ..ഡോമിനിക് വാള് മനാല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. റവ.ഫാ .തോമസ് മുളവനാല്‍, റവ.ഫാ.ബോബന്‍ വട്ടം പുറത്ത്, റവ. ഫാ .പോള്‍ ചാലിശ്ശേരി, റവ.ഫാ .ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു .വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ രാവിലെ 9 മണിക്കാരംഭിച്ച് വൈകിട്ട് 5 മണിവരെ ധ്യാനം തുടര്‍ന്നു.നോര്‍ത്ത് അമേരിക്കയിലെ വിവിധ ദേശങ്ങളില്‍ നിന്നും കാനഡായില്‍ നിന്നും നിരവധി ജനങ്ങള്‍ വാളംനാല്‍ അച്ചന്‍റ്റെ കൃപാഭിഷേക ധ്യാനത്തില്‍ പങ്കെടുക്കുവാനായി എത്തിയിരുന്നു. #ംസമാപന ദിനത്തില്‍ നടന്ന ദിവ്യബലിയില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപാതാ സഹായ മെത്രാന്‍ മാര്‍.ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

പ്രാര്‍ത്ഥന ഒരുക്കത്തോടെയുള്ള ഏറെനാളത്തെ കാത്തരിപ്പിനുശേഷം നടത്തപ്പെട്ട ധ്യാനത്തിന് അടുക്കും, ചിട്ടയോടെ വേണ്ട ക്രമീകരണ ഒരുക്കങ്ങള്‍ നിര്‍വഹിച്ചത് ; സാബു മഠത്തിപ്പറമ്പില്‍,ജോണി തെക്കേപ്പറമ്പില്‍ , ജെയിംസ് മന്നാംകുളത്തില്‍ ,സി. സില്‍വേരിയുസ് പോള്‍സന്‍ കുളങ്ങര, ടിറ്റോ കണ്ടാരപ്പള്ളില്‍ , സിബി കൈതക്കതൊട്ടിയില്‍, ടോണി കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ ചൊള്ളംമ്പേല്‍, സണ്ണി തെക്കെപ്പറമ്പില്‍,മത്തച്ചന്‍ ചെമ്മാച്ചേല്‍ അന്നമ്മ തെക്കേപ്പറമ്പില്‍ , സെലിന്‍ ചൊള്ളംമ്പേല്‍ , ജെയിംസ് കിഴക്കേവാലയില്‍ , ഷേര്‍ലി തെക്കേപ്പറമ്പില്‍ , ചിന്നമ്മ ഞാറവേലില്‍ , സിജി മുട്ടത്തില്‍ , ആന്‍സി മറ്റത്തിപ്പറമ്പില്‍ സി.ജെസിന ,സി.ജോവാന്‍, സി.സനിജ, മേരി ആലുങ്കല്‍ ,ലിസി നടുവീട്ടില്‍, മോളി പുത്തന്‍ പുരയില്‍, ജിജി കട്ടപുറം , സുധാ വാച്ചാചിറ , മായാ വഞ്ചിയില്‍, സാലി പള്ളിക്കുന്നേല്‍ ,സോഫി പുത്തന്‍ പുരയില്‍, സിറില്‍ മാളിയേക്കത്തറ ,റെജി വല്ലുര്‍ , സേഖ്യര്‍ നടുപ്പറമ്പില്‍ , ത്രേസ്യാമ്മ കണ്ണംമ്പള്ളി, സാബു നടുവീട്ടില്‍, വല്‍സ തെക്കെപ്പറമ്പില്‍ , ഡോ.എമിലി ചാക്കോ, സാലിക്കുട്ടി കുളങ്ങര, ഏലമ്മ ചൊള്ളംമ്പേല്‍ അനില്‍ മറ്റത്തിക്കുന്നേല്‍ ,സജി കോച്ചേരി, ലിസി മുല്ലപ്പള്ളില്‍ ,സുജാ ഇത്തിത്തറ, ഗേളി വിരുത്തിക്കുളങ്ങര ,ബിജു കണ്ണച്ചാംപ്പറമ്പില്‍ , രാജു നടുവീട്ടില്‍ ,ജോസ് ഐക്കരപ്പറമ്പില്‍ , ആന്‍സി ഐക്കരപ്പറമ്പില്‍ എന്നിവരാണ് .

നവംബര്‍ 23 തിയതി വൈകിട്ട് ആരംഭിച്ച ധ്യാനം നവംബര്‍ 26 ഞായാറാഴ്ച വൈകിട്ട് 5 മണിക്കു സമാപിച്ചു.

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Picture2

Picture

Picture

 

Picture