തലച്ചോറില്‍ രക്തസ്രാവം: എ.കെ ആന്റണിയ്ക്ക് അടിയന്തര ശസ്ത്രക്രിയ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയ്ക്ക് അടിയന്തര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്റണിക്ക് നേരിയ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ.

ശാരീരിക ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറല്‍ ഡോക്ടര്‍മാരുമാണ് നാളെ രാവിലെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.