രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് മാറ്റിവെച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് മാറ്റിവെച്ചു.നാളെ നടക്കേണ്ടിയിരുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ രാഹുലിന്റെ രണ്ട് ദിവസത്തെ കേരള സന്ദര്‍ശനവും മാറ്റിവെച്ചിട്ടുണ്ട്.

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് നേരത്തേ വേദി പ്രഖ്യാപിച്ചിരുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി മാറ്റിവയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.