മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് മരിച്ചു

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് മരിച്ചു. ഇരുപത്തിയൊന്നുകാരനായ സന്ദീപ് സിംഗ് ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മോഷണ ശ്രമത്തിനിടെ താമസസ്ഥലത്തിനു മുന്നില്‍ വച്ചാണ് സന്ദീപ് സിംഗിന് വെടിയേറ്റത്.

സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തശേഷം മോഷ്ടാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വയറിനു വെടിയേറ്റ സന്ദീപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ