രാഹുലിന്റെ സ്ഥാനാരോഹണം: പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു

ന്യൂഡൽഹി : രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറി ഷെഹ്‌സാദ് പൂനെവാലയാണ് പരസ്യമായി വെടിപൊട്ടിച്ചിരിക്കുന്നത്.

നേതാക്കളുടെ മക്കളെ എന്‍എസ്‌യു നേതാക്കളായി നിയമിക്കില്ലെന്ന് താങ്കള്‍ പറഞ്ഞു. പക്ഷെ നടന്നില്ല. ഈ പരിപാടി അവസാനിപ്പിക്കുമോ? തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ മക്കള്‍ക്ക് സീറ്റ് നല്‍കാതിരിക്കുമോ? ചോദ്യങ്ങള്‍ തുടരുന്നു. മണിശങ്കര്‍ അയ്യര്‍ അടക്കം പല പ്രമുഖ നേതാക്കളും നേരത്തെ തന്നെ രാഹുലിനെ അധ്യക്ഷനാക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു.രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുന്ന രീതിയേ ശരിയല്ല, തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ പിടിച്ചെടുത്തിരിക്കുകയാണ്, തെരഞ്ഞെടുപ്പിനു മുന്‍പ് രാഹുല്‍ ഉപാധ്യക്ഷ പദവി ഒഴിയണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര പിസിസി അധ്യക്ഷനുമായ ഷെഹ്‌സാദ് പൂനെവാല പറഞ്ഞു. ശരിയായ രീതിയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഞാനും മത്സരിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുലിന് കത്തയച്ച പൂനെവാല വ്യക്തമാക്കി.

ഡിസംബര്‍ ആദ്യം രാഹുലിനെ അവരോധിക്കാനിരിക്കെയാണ് പൂനെവാലയുടെ വെല്ലുവിളി.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ ചിലര്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ ഞാനെങ്ങനെ മല്‍സരിക്കും. ഇത് തെരഞ്ഞെടുപ്പല്ല, നിയമനം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടവരെ തെരഞ്ഞെടുത്തിട്ടില്ല.പാര്‍ട്ടി ഭരണഘടന അനുസരിച്ച് അങ്ങനെ വേണ്ടതാണ്. ചിലരെ വോട്ടര്‍മാരായി നിശ്ചിയിക്കുകയായിരുന്നു. ശരിയായ മാര്‍ഗത്തില്‍ വോട്ടര്‍മാരെ തെരഞ്ഞെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഞാനും മല്‍സരിക്കും. അദ്ദേഹം പറഞ്ഞു.

രാഹുലിനയച്ച കത്തില്‍ നിരവധി ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. 2008-2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണ് ഞാന്‍. സമയവും പണവും ചെലവഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. എട്ട് വര്‍ഷത്തിനു ശേഷമാണ് ഞാന്‍ സംസ്ഥാന സെക്രട്ടറിയായത്. ഇതേ കാലയളവില്‍ താങ്കള്‍ എന്താണ് ചെയ്തത്? 2004ല്‍ എംപി സ്ഥാനം ലഭിച്ചു, 2007ല്‍ ജനറല്‍ സെക്രട്ടറിയായി പിന്നെ ഉപാധ്യക്ഷനായി. അമ്മ പാര്‍ട്ടി അധ്യക്ഷയായിരിക്കുമ്പോഴാണ് അങ്ങ് ഉപാധ്യക്ഷനായത്.
പാര്‍ട്ടിയെ കൂടുതല്‍ തെരഞ്ഞെടുകളില്‍ ജയിപ്പിച്ചോ? അങ്ങ് വഹിച്ച പദവികളിലേക്ക് ശരിയായ അര്‍ഥത്തില്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നോ? മറ്റുള്ള നേതാക്കളേക്കാള്‍ നന്നായി പ്രസംഗിക്കുമായിരുന്നോ?