അമേരിക്കയില്‍ ഇതാദ്യമായി സിഖ് വനിത മേയറായി തെരഞ്ഞെടക്കപ്പെട്ടു

കാലിഫോര്‍ണിയ: കലിഫോര്‍ണിയയിലെ യുബ നഗരത്തില്‍ സിഖ് വനിത പ്രീത് ദിദ്ബാല്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂജഴ്‌സിയിലെ ഹോബോക്കന്‍ നഗരത്തില്‍ കഴിഞ്ഞമാസം ആദ്യം മേയറായ രവി ഭല്ല സിഖ് വംശജനാണ്.

സിഖ് വനിത മേയറാകുന്നത് ഇതാദ്യമാണ്. യുബ സീറ്റില്‍ കൗണ്‍സിലിലേക്കു 2014ല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രീത് നിലവില്‍ വൈസ് മേയറാണ്. യുഎസില്‍ ആകെ അഞ്ചുലക്ഷം സിഖ് വംശജരുണ്ടെന്നാണു കണക്ക്.