ഓഖി: സംസ്ഥാനത്തിന് ആവശ്യമായ സഹായം നൽകുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിർമല സീതാരാമൻ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സംസ്ഥാനത്തിന് ആവശ്യമായ സഹായം നൽകുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിർമല സീതാരാമൻ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഉറപ്പ് നല്‍കുമെന്നും തൊഴിലാളികള്‍ മതിയെന്നു പറയുന്നതുവരെ തിരച്ചില്‍ തുടരുമെന്നും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും മറ്റു തുറമുഖങ്ങളിൽ എത്തിയ മത്സ്യത്തൊഴിലാളികളെ കേരളത്തിൽ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടർന്നും യോജിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

പൂന്തുറയിലെത്തിയ മന്ത്രി നിര്‍മല സീതാരാമന്‍ പള്ളി വികാരിയുമായും ജനങ്ങളുമായും കൂടിക്കാഴ്ച നടത്തി. പൂന്തുറയില്‍ ഒന്നിച്ചുകൂടിയിരുന്ന ഓരോരുത്തരുടെയും പ്രശ്‌നങ്ങളും അവര്‍ നേരിട്ടുകേട്ടു.