ഓഖി: ദുരിതബാധിതര്‍ക്കായി നഷ്ടപരിഹാര പാക്കേജ്

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ സമഗ്ര നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നു. ഇതിനായി റവന്യൂ, ഫിഷറീസ്, ടൂറിസം മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തി. പാക്കേജിന് നാളത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കും. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര. ഗുജറാത്ത് എന്നിവിടങ്ങളില്‍ ഫിറഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും തീരുമാനിച്ചു.ചുഴലിക്കാറ്റില്‍ ഇതുവരെ 32 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് വള്ളവും വലയും നഷ്ടപ്പെടുകയും ചെയ്തു. അടിയന്തരമായി നല്‍കേണ്ട സഹായം ഒരു തരത്തിലും തടഞ്ഞു വയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ വച്ച് വള്ളങ്ങളും വലയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി ധനസഹായം അനുവദിക്കും. ധനസഹായം ഉടന്‍തന്നെ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരോട് ഇന്നലെത്തന്നെ നിര്‍ദ്ദേശിച്ചിരുന്നു.