വാക്സിനേഷൻ വിരുദ്ധതയും തെറ്റിധാരണയും പരത്തുന്നവർ അറിയുക കേരളം അതിന്റെ ദുരന്ത ഫലം അനുഭവിച്ചു തുടങ്ങി.

ജോളി ജോളി

വാക്സിനേഷൻ വിരുദ്ധതയും തെറ്റിധാരണയും പരത്തുന്നവർ അറിയുക കേരളം അതിന്റെ ദുരന്ത ഫലം അനുഭവിച്ചു തുടങ്ങി.വാക്സിനേഷൻ വിരുദ്ധതയും തെറ്റുധാരണയും പരത്തുന്നവർ അറിയുക കേരളം അതിന്റെ ദുരന്ത ഫലം അനുഭവിച്ചു തുടങ്ങി.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ഡിഫ്ത്തീരിയ ബാധിച്ച്‌ മരിച്ചു.
പേരാവൂര്‍ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റെയും തങ്കമണിയുടെയും മകള്‍ ശ്രീ പാര്‍വതിയാണ് (14) മരിച്ചത്. ഇതോടെ കണ്ണൂരില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് സ്കൂളിലും വിദ്യാര്‍ത്ഥിിനിയുടെ വീടിന് സമീപത്തെ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.വിദ്യാര്‍ത്ഥികളടക്കം നാനൂറോളം പേര്‍ക്ക് വാക്സിനേഷന്‍ നല്കുകയും പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്തു.
കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്ത് രണ്ട് ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഡിഫ്ത്തീരിയ ബാധിച്ച്‌ മരണം വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് .കഴിഞ്ഞ മാസം 10 ന് സ്കൂളില്‍ നിന്നും ബെംഗളൂരുവിലേക്ക് വിനോദയാത്രപോയി വന്നശേഷമാണ് ശ്രീപാര്‍വ്വതിയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടത്. പനിയും ചുമയും കൂടുതലായതിനാല്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായതോടെയാണ് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണു ഡിഫ്തീരിയ.
ഇവരില്‍ നിന്നോ, രോഗിയില്‍ നിന്നോ ശ്വാസത്തിലൂടെയാണു രോഗാണു മറ്റുള്ളവരിലേക്കു പകരുന്നത്. രോഗ പ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ് എടുക്കാത്തവരുടെ) തൊണ്ടയില്‍ രോഗാണു പെരുകുകയും തൊണ്ടയില്‍ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തില്‍ നിറഞ്ഞു ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. ചികില്‍സ വളരെ വിഷമകരമാണ്. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും.വിഷത്തെ നിര്‍വീര്യമാക്കാനുള്ള ആന്റി ടോക്സിന്‍ നല്‍കാന്‍ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്നം കൂടും.
ടോക്സിന്‍ അവയവങ്ങളില്‍ അടിഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതിനെ നിര്‍വീര്യമാക്കാന്‍ കഴിയുകയുമില്ല.