മലപ്പുറം റീജിയണൽ പാസ്‌പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ ഉത്തരവ്

കോഴിക്കോട്: മലപ്പുറം റീജിയണൽ പാസ്‌പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫീസ് തുറക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.നവംബര്‍ പതിനേഴോട് കൂടി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതുവരെ പ്രവര്‍ത്തിച്ചിടത്ത് തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നാണ് ഉത്തരവ്. ഒരു മാസത്തേക്ക് കൂടി കെട്ടിട ഉടമയുമായുള്ള കരാര്‍ തുടരാനും ഉത്തരവില്‍ ആവശ്യപ്പെടുന്നു.