ഇന്ത്യയില്‍ ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം: പ്രകാശ് രാജ്

തിരുവനന്തപുരം : ഇന്ത്യയില്‍ ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് നടന്‍ പ്രകാശ് രാജ്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

അവര്‍ക്ക് എസ് ദുര്‍ഗ എന്ന സിനിമയെക്കുറിച്ച് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് ദുര്‍ഗ വൈന്‍ പാര്‍ലറിനെ കുറിച്ച് പ്രശ്‌നങ്ങളൊന്നും ഇല്ല. ഇന്ന് എല്ലാ എതിര്‍ശബ്ദങ്ങുളും നിശബ്ദമാക്കപ്പെടുകയാണ്. എന്നാല്‍ ഓരോ നിശബ്ദതക്കും പകരമായി കൂടുതല്‍ ഉറക്കെ ശബ്ദങ്ങള്‍ പിറവിയെടുക്കുന്നുണ്ട്. സിനിമയുടെ നിര്‍മാണം വരെ തടയുന്നത് ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.

എഴുതി തയ്യാറാക്കിയ പ്രസംഗമായല്ല ഞാന്‍ കേരളത്തിലേക്ക് വന്നത്. അങ്ങനെ വരേണ്ട കാര്യമില്ല. ഇവിടെ ഒന്നിനും സെന്‍സറിംഗ് ഇല്ല. ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.