ദിലീപിന് 50 വയസ് അടുക്കുന്നു; കാവ്യയ്ക്ക് 32

രണ്ട് പേരുടെയും ബിസിനസ് സംരംഭങ്ങള്‍ ഇനി ഒരുമിച്ചാകും

തിരുവനന്തപുരം: ഫഹദ് – നസ്റിയ വിവാഹം നടന്നപ്പോഴാണ് താരദമ്പതികളുടെ വയസ് മലയാളി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത്. അതിന് ശേഷം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ദിലീപും കാവ്യയും തമ്മിലുള്ള പ്രായവ്യത്യാസമാണ്. 16 വയസ് വ്യത്യാസം ഇരുവരും തമ്മിലുണ്ട്. അതായത് ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ വയസ്. ഇന്റര്‍നെറ്റില്‍ ആളുകള്‍ കൂടുതലും തിരയുന്നതും ഇവരുടെ വയസ് തന്നെ. ദിലീപിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ 50 വയസാകും. ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത പൂക്കാലം വരവായി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ കാവ്യ രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ദിലീപിന്റെ നായികയാകുന്നത്. അന്ന് പത്താംക്ലാസില്‍ പഠിക്കുകയാണ്. ലാല്‍ജോസ് കാവ്യയുടെ കാര്യം പറയുമ്പോള്‍ അത് വളരെ ചെറിയ കുട്ടിയല്ലേ എന്നാണ് ദിലീപ് ചോദിച്ചത്.

ദിലീപിനെ അങ്കിളേ എന്നാണ് കാവ്യ വിളിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ തന്നെ ചേട്ടാന്ന് വിളിച്ചാല്‍ മതിയെന്ന് ദിലീപ് പറഞ്ഞു. നായിക നായകനെ അങ്കിളേന്ന് വിളിച്ചെന്നറിഞ്ഞാല്‍ ഇമേജിനെ ബാധിക്കും. പിന്നീട് ഇരുവരും ഒരുപാട് സിനിമകളില്‍ ജോഡികളായി. സ്റ്റാറുകളായ ശേഷം രണ്ട് പേരും ചേര്‍ന്ന് ദുബയില്‍ യോട്ടിന്റെ ബിസിനസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തുള്ള ഒരാളാണ് അത് നോക്കി നടത്തുന്നത്. കാവ്യയ്ക്ക് ടെക്സ്റ്റൈയില്‍സ് ബിസിനസുണ്ട്. കാവ്യയുടെ ചേട്ടന്‍ ഫാഷന്‍ ഡിസൈനര്‍ ആയത് കൊണ്ടാണ് ആ മേഖലയിലേക്ക് തിരിയാന്‍ കാരണം. ദിലീപിന് തൃശൂരില്‍ തിയേറ്ററും മാളുമുണ്ട്. അതുപോലെ ദേ പുട്ട്. മുമ്പ് ആലപ്പുഴയില്‍ ഹൗസ് ബോട്ട് ബിസിനസ് നടത്തിയിരുന്നു. എന്നാല്‍ ബോട്ടിന്റെ നടുവശം ഒടിഞ്ഞതോടെ അത് ഉപേക്ഷിച്ചു. കുഞ്ഞിക്കൂനന്‍ എന്നായിരുന്നു ആ ബോട്ടിന്റെ പേര്. പേരിനെ അന്വര്‍ത്ഥമാക്കും വിധം ബോട്ട് പൊളിഞ്ഞെന്ന് സിനിമാസെറ്റുകളില്‍ പലരും ദിലീപിനെ കളിയാക്കുമായിരുന്നു.