പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാകിസ്താന്‍

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാകിസ്താന്‍. തെരഞ്ഞെടുപ്പ് നേട്ടത്തിനായി പാകിസ്താനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. അത്തരം നടപടി ഇന്ത്യ അവസാനിപ്പിക്കണമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സ്വന്തം കഴിവ് ഉപയോഗിച്ച് വേണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനെന്നും പാകിസ്താന്‍ വ്യക്തമാക്കി. പാകിസ്താന്റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെയാണ് മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മോദിയുടെ ആരോപണം. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും പാകിസ്താന്‍ പ്രതികരിച്ചത്.

‘തെരഞ്ഞെടുപ്പ് വിവാദങ്ങളിലേക്ക് പാകിസ്താനെ വലിച്ചിഴയ്ക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം. പാര്‍ട്ടികള്‍ വിജയം നേടേണ്ടത് അവരവരുടെ ശക്തി കൊണ്ടാണ്