മൂന്ന് മതങ്ങളുടെ പാരമ്പര്യവും ചരിത്രവും പേറുന്നതിനാൽ ജറുസലേം എന്നും യുദ്ധഭൂമിയാകുന്നു

ലോകത്തിലെ പ്രബലമായ മൂന്ന് മതങ്ങളുടെ പാരമ്പര്യവും ചരിത്രവും പേറുന്നതിനാൽ ജറുസലേം എന്നും യുദ്ധഭൂമിയാകുന്നു.
ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനം പല ലോകരാജ്യങ്ങളുടെയും എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഈ തീരുമാനം മാത്രമല്ല, അമേരിക്കന്‍ എംബസി ടെൽ അവീവിൽ നിന്നും മാറ്റുവാൻ തീരുമാനിച്ചതും അമേരിക്കൻ സഖ്യരാജ്യങ്ങളിൽ നിന്ന് പോലും എതിർപ്പ് ഉയരുവാന്‍ കാരണമാകുന്നു.
ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് ജറുസലേം.

തർക്കപ്രദേശമായാതിനാല്‍ ഒരു രാജ്യത്തിന്റെയും ദൗത്യങ്ങള്‍ അവിടെ പ്രവര്‍ത്തിക്കരുത്‌ എന്നായിരുന്നു 1980ല്‍ യുണൈറ്റഡ് നേഷൻ രക്ഷാസമിതി (സെക്യൂരിറ്റി കൌൺസിൽ) പാസ്സാക്കിയ 472 റെസല്യൂഷൻസില്‍ വിവരിക്കുന്നത്.മിഡിൽ ഈസ്റ്റ് ഏഷ്യയിൽ ഇസ്രായേല്‍ നടത്തിയ ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ അവർ ഈജിപ്ത് ,സിറിയ ജോർദാൻ എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തുകയും തുടര്‍ന്ന്, ജോർദാനിൽ നിന്നും കിഴക്കന്‍ ജറുസലേം ഇവര്‍ അധീനപ്പെടുത്തുകയും ചെയ്തു.

ഈ പ്രദേശത്ത് ഇന്ന് നാല് ലക്ഷത്തോളും ജനങ്ങൾ താമസിക്കുന്നുണ്ട്.
അവരില്‍ 2/3 ജനത പലസ്തീൻകാരാണ് (അവരില്‍ നല്ലൊരു ശതമാനം പലസ്തീനികളായ ഓർത്തഡോക്സ് ക്രിസ്ത്യാനികളുമാണ്) .
ശേഷിക്കുന്ന 1/3 ജനതയാകട്ടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും കൂട്ടിചേര്‍ത്തെടുത്ത ഇസ്രായേലികളായ ജൂതന്മാരുമാണ്.
യുഎൻ രക്ഷാസമിതിയുടെ തീരുമാനത്തെ വെല്ലുവിളിച്ചു ഈ തീരുമാനം നടപ്പിലാക്കാന്‍ എടുത്ത മാര്‍ഗ്ഗവും രസകരമാണ്. ജൂതൻമാരായവരെ എണ്ണത്തില്‍ ഇവിടെ കൂടുതൽ ലഭിക്കാതെ വന്നപ്പോൾ, എത്യോപയിൽ നിന്നും മറ്റും കറുത്ത വർഗ്ഗക്കാരായ ആഫ്രിക്കൻ നിവാസികളെ ഇവിടെ വരുത്തി അവരെ ‘ബീറ്റാ ജൂതൻ’ എന്നും അഭിസംബോധന ചെയ്യാന്‍ തുടങ്ങി.

ജറുസലേമിലെ പഴയ നഗരം ‘വിലാപ മതിൽ’ അഥവാ ‘കരയുന്ന മതിൽ’ ജൂതൻമാരുടെ രണ്ടാം ക്ഷേത്രത്തിന്റെ അവശിഷ്ടമെന്ന് കരുതപ്പെടുന്നു.
അബ്രാഹാം എന്ന പിതാവിന്റെ പാരമ്പര്യത്തിന്റെ അവകാശം പേറുന്ന ജൂത-ക്രിസ്ത്യൻ-ഇസ്‌ലാം മതങ്ങൾക്ക് ഒരേ പോലെ പ്രാധാന്യമുള്ള നാടാണ് യെരുശലേം.ഇക്കൂട്ടർക്കെല്ലാം ഇത് പുണ്യനാടാണ്. ജെറുശലേമിലെ പല സ്ഥലങ്ങളും ഈ മൂന്ന് മതങ്ങള്‍ക്ക് വിശുദ്ധമാണ്.ശലോമോൻ രാജാവ് പണികഴിപ്പിച്ച നഗരമെന്നും ദാവീദ് രാജാവ് ഭരിച്ച നഗരമെന്നും ചരിത്രത്തില്‍ ജറുസലേമിനെ വിശേഷിപ്പിക്കുണ്ട്. യഹൂദന്മാരുടെ ദേവാലയം ജെറുശലേമിന്റെ പാശ്ചാത്യ മതിലുകളില്‍ നിർമ്മിക്കുവാനാണ് ദാവീദ് രാജാവ് നിശ്ചയിച്ചിരുന്നത് എന്നാണ് ജൂത മതം പഠിപ്പിക്കുന്നത്

ഏക ദൈവമായ യഹോവയുടെ സ്വന്തം ജനത എന്ന വിശേഷണവും വിശുദ്ധഗ്രന്ഥം നൽകുന്നതും ജൂതർക്കാണ്. ദാവീദ് രാജാവിന്റെ ശവകുടീരവും ഈ നഗരത്തിലാണ്. ക്രിസ്തീയ വിശ്വാസത്തിലും കാര്യങ്ങള്‍ ഏറെ വിഭിന്നമല്ല. ക്രിസ്തുവിനു മുൻപ് പഴയനിയമകാലത്ത് വിശുദ്ധഗ്രന്ഥങ്ങളിൽ വിവരിക്കുന്ന സുപ്രധാനയിടങ്ങളിൽ പലതും ഈ വിശുദ്ധ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

യേശു വരെയുള്ള പ്രവാചകന്മാരെയെല്ലാം ഇസ്ലാം മതവും അംഗീകരിക്കുന്നതു കൊണ്ടും അടിസ്ഥാനപരമായി ലോകത്തിലെ ഈ മൂന്ന് പ്രധാന മതങ്ങളുടെ സ്ഥായിയായ കേന്ദ്രമാണ് ജറുസലേം. ജൂത-ക്രിസ്ത്യൻ-ഇസ്‌ലാം മതങ്ങൾക്ക് ഇവിടുത്തെ ടെമ്പിൾ മൗണ്ട് ഏറെ വിലപ്പെട്ട ഇടമാണ്.

എബ്രായ വേദപുസ്തക പ്രകാരം ഏറെ പ്രാധാന്യമുള്ള ശലോമോൻ രാജാവ് പണികഴിപ്പിച്ച ദേവാലയവും അബ്രഹാം തന്റെ മകനെ ബലി കഴിക്കാനായി കൊണ്ടു പോയ മോറിയ മലയും ഇവിടെയാണ് ഉള്ളത്.കര്‍ത്താവായ യേശുക്രിസ്തു ജീവിച്ചതും അഭുതങ്ങളെ പ്രവർത്തിച്ചതും അധികവും യെരുശലേമിലാണ്. പെസഹാ ആചരിക്കുവാനും അന്ത്യത്താഴം കഴിക്കുവാനും ഒടുവിൽ ക്രൂശിക്കപ്പെട്ടു ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്കു ദൈവപുത്രന് പോയതുമായി വിശ്വസിക്കപ്പെടുന്ന ജറുസലേം ക്രൈസ്തവരുടെ പുണ്യഭൂമിയാണ്. ജറുസലേം സന്ദര്‍ശനം ഈ ജീവിതത്തിലെ ഒരു ആത്മീയ പുണ്യമായി ക്രിസ്ത്യാനികള്‍ കരുതുന്നതും ഇതിനാലാണ്.

കര്‍ത്താവിന്റെ രണ്ടാം വരവിനെ നോക്കി പാര്‍ക്കുന്ന ഒരു വിശ്വാസി സമൂഹം ഈ നഗരത്തിലെ ഓരോ ഭാഗങ്ങളും പ്രാധാന്യത്തോടെ ആരാധനായിടങ്ങളായി കരുതപ്പെടുന്നു.റോമൻ സാമ്രാജ്യം ക്രൈസ്തവ മതത്തെ തങ്ങളുടെ വിശ്വാസമായി അംഗീകരിച്ചതോടെ ക്രിസ്തു മതം ലോകത്തിൽ ഏറ്റവും വലിയ മതമായി മാറുകയും ചെയ്തു.
യേശു ക്രിസ്തുവിന്റെ രണ്ടാം വരവ് യെരുശലേമിലായിരിക്കും എന്നാണ് ബൈബിൾ പറയുന്നതും.ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടിൽ അറേബ്യൻ മരുഭൂമിയിൽ ഉദയം കൊണ്ട ഇസ്ലാം മതം വളരെ പെട്ടന്ന് തന്നെ മധ്യപൂർവേഷ്യ ആകമാനം വ്യാപിച്ചു. മെക്കയും മദിനയും കഴിഞ്ഞാൽ അവരുടെ ഏറ്റവും പുണ്യ മോസ്‌ക്കായ അൽ അഖ്‌സ ജറുസലേമിലാണ്.

രാത്രി മുഴുവൻ സഞ്ചരിച്ച നബി പ്രവാചകൻ ഇവിടെ ഇരുന്നാണ് പതിനാലു ദിവസം പ്രാർത്ഥിച്ചതെന്നും ഈ പ്രാർത്ഥന ദൈവത്തോടുള്ള സംഭാഷണമായിരുന്നു എന്നും വിവിധ ഗ്രന്ഥങ്ങളിൾ പറയുന്നുണ്ട്.
ഇക്കാരണത്താല്‍ ആദ്യകാലങ്ങളില്‍ മുസ്‌ലീം ജനത പ്രാര്‍ഥനകള്‍ നടത്തിയിരുന്നതും ജറുസലേമിന്‍റെ ദിശയിലേക്ക് നോക്കി നിന്നായിരുന്നു എന്നും ചരിത്രം വിവരിക്കുന്നു. ഇവിടെ വച്ച് മറ്റു പ്രവാചകന്മായ യീസായിയെയും മോശയെയും അബ്രാമിനെയും നബി പ്രവാചകൻ കണ്ടതെന്നും വിശ്വസിക്കപ്പെടുന്നു. അബ്രഹാം,ദാവീദ്, ശലോമോന്‍, യേശു എന്നിങ്ങനെയുള്ളവരുടെ ശക്തമായ സഹവാസത്തിൽ നിന്നാണ് യെരൂശലേമിൻറെ പ്രാധാന്യവും വിശുദ്ധവും പ്രതിപാദിക്കപ്പെടുന്നത്.

ഇവരെല്ലാം ഇസ്ലാമിന്റെ പ്രവാചകന്മാരായി കണക്കാക്കപ്പെടുകയും അവരുടെ കഥകൾ ഖുർആനിൽ വിവരിക്കുന്നുമുണ്ട്.രണ്ടു തവണ ഭൂമികുലുക്കത്തിൽ ഈ ദേവാലയം തകരുകയും പിന്നീട് പുതുക്കിപണികഴിപ്പിച്ചു ഇത് നിലനിർത്തി വരുന്നു. ഒരിക്കൽ ഓസ്‌ട്രേലിയൻ സ്വദേശിയായ ഒരു പ്രൊട്ടസ്റ്റന്റ് മതഭ്രാന്തൻ ഇതിനെ ബോംബ് വെച്ച് തകര്‍ക്കാനും ശ്രമമുണ്ടായിട്ടുണ്ട്.

ലോകത്തിൽ ഒരു നഗരവും ഇത്രമാത്രം യുദ്ധങ്ങൾ നേരിട്ടിട്ടുണ്ടാകില്ല.
ചരിത്രാതീതകാലം മുതൽ അടുത്ത സമയംവരെ ഈ നഗരം ഒരു യുദ്ധഭൂമിയായി തുടരുന്നു. ബാബിലോണിയൻ, പേർഷ്യൻ രാജ്യങ്ങൾ ഈ തര്‍ക്കങ്ങളില്‍ എപ്പോഴും പങ്കാളിയുമാണ്. ഇവ മാത്രമല്ല, ജറുസലേമിന്റെ മത-രാഷ്ട്രീയ പ്രാധാന്യം ഇനിയുമിനിയും ഏറെയാണ്‌. ലോകത്തിലെ പ്രബലമായ മൂന്ന് മതങ്ങളും അവയുടെ പാരമ്പര്യവും ചരിത്രവുമെല്ലാം പേറുന്ന ഈ നഗരം എന്നും തര്‍ക്കഭൂമിയായി തുടരുന്നതിന്റെ കാരണവും അതുതന്നെയാണ്.

ജറുസലേം സന്ദര്‍ശിച്ചിട്ടുള്ളവര്‍ പോലും ജൂതന്മാരുടെയും പലസ്തീനികളുടെയും വീടുകളും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുന്നത് അവരുടെ വീടിനത്തെ മുകളിലുള്ള ചിമ്മിനി നോക്കിയാണ്.
വെളുത്ത ചിമ്മിനി ഉള്ള വീടുകൾ ജൂതന്മാരുടെയും കറുത്ത ചിമ്മിനിയുള്ള വീടുകൾ പലസ്തീനികളുടെയും ആയിരിക്കും.
ഇവിടെ താമസിക്കുന്ന ഭൂരിഭാഗം പലസ്തീൻ ക്രിസ്ത്യാനികളും ജറുസലേമിനെ പലസ്തീനിന്റെ തലസ്ഥാനമാക്കണം എന്ന് ആഗ്രഹിക്കുമ്പോഴാണ്, ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ നയതന്ത്ര പ്രഖ്യാപനവും അതിന്റെ രാഷ്ട്രീയവും മനസിലാവുക.

 

ജോളി ജോളി