മുത്തലാഖ് ക്രിമിനല്‍ കുറ്റം

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലീം വനിതാ വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം.
ഒന്നിച്ച് മൂന്ന് തലാഖ് ചൊല്ലുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്നതാണ് കരട് ബില്ല്.
ബില്‍ പാര്‍ലമെന്റ് ശൈത്യകാലസമ്മേളനത്തില്‍ അവതരിപ്പിക്കും.

വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിനും അര്‍ഹതയുണ്ടാവും.കരടു ബില്ലില്‍ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ അംഗീകരിച്ചത്.നേരത്തെ, സുപ്രീം കോടതിയും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് നിരോധിച്ചിരുന്നു.ആറുമാസത്തിനുള്ളില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കോടതി അറിയിച്ചിരുന്നു.
അതേസമയം, ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് മുത്താലഖിന് ഏര്‍പ്പെടുത്തുന്ന നിരോധനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.