കളി കാണുന്ന കോടിക്കണക്കിന് കാണികളുടെ മനസ്സ് നിറയ്ക്കുക:സച്ചിന്റെ ആ വാക്കുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു

കൊച്ചി:കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആര്‍ത്തിരമ്പിയെത്തിയ കാണികളുടെ മുന്‍പില്‍ ജയിച്ചേ തീരൂ എന്ന അവസ്ഥയില്‍ കളിക്കാനിറങ്ങുന്ന കേരളാ ക്യാമ്പ് എളുപ്പം സമ്മര്‍ദ്ദത്തിന് അടിപ്പെടുമായിരുന്ന സാഹചര്യമായിരുന്നു. എന്നാല്‍ ഈ അവസ്ഥയില്‍ കേരളത്തിന് തുണയായത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യമാണ്. മിനിറ്റുകള്‍ മാത്രം നീണ്ട ടീം മീറ്റിങ്ങിനിടെ സച്ചിന്‍ പറഞ്ഞ ഏതാനും വാചകങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടില്‍ തകര്‍ത്താടിയത്.
.ഐഎസ്എല്‍ നാലാം സീസണില്‍ ഒറ്റ ജയം പോലും സ്വന്തമാക്കാനാകാതെ സമ്മര്‍ദത്തില്‍ അകപ്പെട്ടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിലാണ് ആദ്യ ഗോളും ജയവും സ്വന്തമാക്കിയത്.

നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഒറ്റ കാര്യം മാത്രമാണ് സച്ചിന് ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങളോട് പറയാനുണ്ടായിരുന്നത്. മത്സര ഫലം ജയമോ തോല്‍വിയോ എന്തുമായിക്കൊള്ളട്ടെ, അതെല്ലാം കളിയില്‍ സാധാരണമാണ്. ഗാലറിയില്‍ ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ആരവത്തിനൊപ്പം ഉണര്‍ന്നുകളിക്കുക. കളി കാണുന്ന മാറ്റ് കോടിക്കണക്കിന് കാണികളുടെ മനസ്സ് നിറയ്ക്കുക. ഈ വാക്കുകള്‍ പ്രചോദനമായി ഉള്‍ക്കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരെ ഇന്നലെ കളിക്കളത്തില്‍ ഇറങ്ങിയത്.