നവനേതൃത്വവുമായി ഡിട്രോയിറ്റ് കേരളാ ക്ലബ്

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് കേരളാ ക്ലബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളായി സുജിത് മേനോന്‍ (പ്രസിഡന്റ്), അജയ് അലക്‌സ് (വൈസ് പ്രസിഡന്റ്), ശ്രീജാ ശ്രീകുമാര്‍ (സെക്രട്ടറി), ജെയ്‌സണ്‍ നെല്ലിക്കുന്നേല്‍ (ട്രഷറര്‍), പ്രീതി പ്രേംകുമാര്‍ (ജോയിന്റ് സെക്രട്ടറി), പ്രാബ്‌സ് ചന്ദ്രശേഖരന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

അലന്‍ ജോണ്‍, അനീഷ് ജോണ്‍, അരുണ്‍ വിനോദ് ദാസ്, ആഷാ മനോഹര്‍, ബാബു കുര്യന്‍, ബിനോയ് ഏലിയാസ്, ബിന്ദു ബൈജു, ചെന്തില്‍ മാണിക്യം, ദീപാ പ്രഭാകര്‍, ധന്യ മേനോന്‍, ഗൗത്യം ത്യാഗരാജന്‍, ഗീതാ നായര്‍, ജയിന്‍ മാത്യൂസ്, ജോബി തോമസ്, ജോളി ദാനിയേല്‍, ജോസ് ലൂക്കോസ്, ജോസഫ് ചാക്കോ, കാര്‍ത്തി ഉണ്ണികൃഷ്ണന്‍, ലീന നമ്പ്യാര്‍, മേരി ജോസഫ്, മാത്യു വര്‍ഗീസ്, ഫിലോമിന ആല്‍ബര്‍ട്ട്, പ്രിമസ് ജോണ്‍, റേച്ചല്‍ റോണി, രാഹുല്‍ വിജയന്‍, റോജന്‍ പണിക്കര്‍, ഷാനവാസ്, ഷിജു വില്‍സണ്‍, സുബാഷ് രാമചന്ദ്രന്‍, സുധാ ചന്ദ്രശേഖര്‍, സുനില്‍ ചത്തവീട്ടില്‍, സുനില്‍ നൈനാന്‍, സ്വപ്ന ഗോപാലകൃഷ്ണന്‍, ഉഷാ കൃഷ്ണകുമാര്‍, കുഞ്ഞമ്മ ആന്റണി, സീനസ് ജോസഫ്, ഷിബു ദേവപാലന്‍, ശ്രീറാം പണിക്കര്‍, ആകാശ് മേനോന്‍, നിധി ജെയ്‌സണ്‍, മാളവിക വെങ്കിലാട്ട് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സ്ഥാനമേറ്റു.

1975-ല്‍ സ്ഥാപിതമായ ഡിട്രോയിറ്റ് കേരളാ ക്ലബ് ഡിട്രോയിറ്റിലെ ആദ്യ ഇന്ത്യ കലാ-സാംസ്കാരിക സംഘടനയാണ്.

കേരളത്തിന്റെ തനതായ സാംസ്കാരിക മൂല്യങ്ങളെ മലയാളി സമൂഹത്തിനു പകര്‍ന്നു നല്‍കിക്കൊണ്ട് പാശ്ചാത്യമണ്ണില്‍ നാലു പതിറ്റാണ്ടിലധികം പിന്നിട്ട ഈ പ്രസ്ഥാനം വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയിലൂടെ ഇന്നും മുന്നേറുന്നു. നമ്മുടെ പുത്തന്‍തലമുറ പറിച്ചുനടപ്പെട്ട ഈ മണ്ണില്‍ പാശ്ചാത്യസംസ്കാരത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമാകാതിരിക്കാന്‍ കേരളത്തിന്റെ സാംസ്കാരികമൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്ന വിവിധ പദ്ധതികളും പരിപാടികളും നടപ്പാക്കുമെന്നു പ്രസിഡന്റ് സുജിത് മേനോന്‍ അറിയിച്ചു. ഈവര്‍ഷം നടത്തപ്പെടുന്ന വര്‍ണ്ണാഭമായ കലാമൂല്യമുള്ള പരിപാടികളുടേയും സാമൂഹ്യപ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും രൂപരേഖ പുതിയ കമ്മിറ്റി തയാറാക്കിവരുന്നു. അഡോപ്റ്റ് എ റോഡ്, ലോക്കല്‍ ഫുഡ് ബാങ്ക്, കേരളത്തില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്ന മെഗാഷോ, ഓണം- ക്രിസ്മസ് ആഘോഷങ്ങള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റ്, വിവിധ മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പിക്‌നിക്ക് എന്നിവയാണ് ഈവര്‍ഷത്തെ പ്രധാന പരിപാടികള്‍. കേരളാ ക്ലബിന്റെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Picture2