ഇടതുമുന്നണി യോഗത്തില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയനും കോടിയേരിയും

തിരുവനന്തപുരം: മന്ത്രിസഭാ ബഹിഷ്‌കരണം മുന്നണി മര്യാദ ലംഘനമെന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് വിമര്‍ശനം ഉന്നയിച്ചത്. ഘടകകക്ഷികളും സിപിഐഎമ്മിന്റെ അഭിപ്രായത്തെ പിന്തുണച്ചു.

തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ​നി​ന്നു സി​പി​ഐ മ​ന്ത്രി​മാ​ർ വി​ട്ടു​നി​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മു​ന്ന​ണി യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. സി​പി​ഐ നി​ല​പാ​ടി​നെ​തിരെ മു​ഖ്യ​മ​ന്ത്രി ശാ​സ​നാ​രൂ​പ​ത്തി​ൽ സം​സാ​രി​ച്ചെ​ന്നും മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ൾ മു​ഖ്യ​മ​ന്ത്രി​യോ​ടു യോ​ജി​ച്ചെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

യോ​ഗ​ത്തി​ൽ​നി​ന്നു സി​പി​ഐ മ​ന്ത്രി​മാ​ർ വി​ട്ടു​നി​ന്ന​തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ത്തി യോ​ഗ​ത്തി​ന്റെ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് സി​പി​ഐ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. സി​പി​ഐ​യു​ടെ പ്ര​വ​ർ​ത്തി ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ നി​ല​പാ​ടെ​ടു​ത്തു. തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​യു​ണ്ടാ​കു​മെ​ന്ന് നേ​ര​ത്തെ​ത​ന്നെ സി​പി​ഐ​യെ അ​റി​യി​ച്ചി​രു​ന്ന​താ​യും കോ​ടി​യേ​രി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യി​ലെ മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കോ​ടി​യേ​രി​യു​ടെ​യും നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ചു. ഇ​തോ​ടെ യോ​ഗ​ത്തി​ൽ സി​പി​ഐ ഒ​റ്റ​പ്പെ​ട്ടു.

തു​ട​ർ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ത​ങ്ങ​ളു​ടെ നി​ല​പാ​ട് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ഭൂ​മി കൈ​യേ​റി​യ തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യ​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നു തോ​ന്നി​യ​തു കൊ​ണ്ടാ​ണ് യോ​ഗ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നേ​ര​ത്തെ​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യോ​ടു വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സി​പി​ഐ അ​റി​യി​ച്ചു. തോ​മ​സ് ചാ​ണ്ടി​യെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്ന് ത​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും സി​പി​ഐ വ്യ​ക്ത​മാ​ക്കി.