നീല കൊടുവേലി പൂത്തൂ.. ദൂരെ നീലഗിരിക്കുന്നിൻ മേലേ…

അടുത്ത ഓഗസ്റ്റില്‍ ആരംഭിക്കുന്ന നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമായി എട്ട് ലക്ഷത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത ഓഗസ്റ്റ് മുതലുള്ള മൂന്ന് മാസമാണ് കുറിഞ്ഞി പൂക്കാലം.2006ന് ശേഷം വിരുന്നെത്തുന്ന ഈ നീല വസന്തത്തെ വരവേല്‍ക്കാന്‍ വിപുലമായ തയ്യാറെുപ്പാണ് വനം വകുപ്പ് നടത്തുന്നത്.ഇരവികുളം ദേശീയോദ്യാനത്തിലെ ടൂറിസം സോണായ രാജമലയിലാണ് ഏറ്റവും അധികം കുറിഞ്ഞി ചെടികള്‍ പൂക്കാന്‍ തയ്യാറായി നില്‍ക്കുന്നത്.

രാജമലയിലെ സന്ദര്‍ശന സമയം രണ്ട് മണിക്കൂര്‍ വര്‍ധിപ്പിക്കുമെന്നും ഉദ്യാനത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള വാഹനങ്ങളുടെ എണ്ണം ഏഴില്‍ നിന്ന് 12 ആക്കി ഉയര്‍ത്തുമെന്നും വനം വകുപ്പ് അറിയിച്ചു .മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മതിയായ പാര്‍ക്കിങ് സൗകര്യമൊരുക്കുമെന്നും
ദുരന്ത നിവാരണം, മാലിന്യ നിര്‍മാര്‍ജ്ജനം, പകര്‍ച്ച വ്യാധി തടയല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും വനം വകുപ്പിന്റെ വെബ്‌സൈറ്റിൽ പറയുന്നു.സന്ദര്‍ശകര്‍ക്ക് 50 ശതമാനം ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.