ജനവിധി അംഗീകരിക്കുന്നു ; തിരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തനാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ താന്‍ തൃപ്തനാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ജനവിധി അംഗീകരിക്കുന്നതായും, ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാരിന് രാഹുല്‍ ആശംസ അറിയിക്കുകയും ചെയ്തു.ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത്.
രാഹുല്‍ നേരിട്ട് കോണ്‍ഗ്രസ്സിന്റെ പ്രചരണം നയിച്ച തിരഞ്ഞെടുപ്പുകളാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്നത്.