സെന്റ് തോമസ് ഓര്‍ത്തഡോക്സ ചര്‍ച്ച് യോങ്കേഴ്സ് വാര്‍ഷികയോഗം നടന്നു

 മാത്യു ജോര്‍ജ്

യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ആത്മീക സംഘടനകളുടെ വാര്‍ഷീകയോഗം ഡിസംബര്‍ 17-ാം തീയതി ഞായറാഴ്ച വി.കുര്‍ബാനയ്ക്കുശേഷം വിജയകരമായി നടന്നു. ഇടവക വികാരി വെരി.റവ.ചെറിയാന്‍ നീലങ്കല്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ.പ്രദീപ് ഹാറ്റ്ച്ചര്‍ മുഖ്യാഥിതി ആയിരുന്നു. ആത്മീയ വളര്‍ച്ചക്ക് ആത്മീയ സംഘടനകള്‍ക്ക് വളരെ പ്രാധാന്യം ഉണ്ടെന്നും അതില്‍ കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ദൈവത്തോട് കൂടുതല്‍ അടുക്കുവാന്‍ സാധിക്കുമെന്നും ഡോ.പ്രദീപ് ഉദ്ബോധിപ്പിച്ചു.

ഓരോ ക്രൈസ്തവനും ദൈവത്തിന്റെ സന്ദേശവാഹകന്‍ ആകണമെന്നും അദ്ദേഹം പറയുക ഉണ്ടായി. തുടര്‍ന്ന് വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം നടന്നു. 2017-ല്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് നടത്തിയ സണ്ടേ സ്ക്കൂള്‍ സെന്‍ട്രലൈസ്ഡ് എക്സാമിനേഷനില്‍ 12th ഗ്രേഡില്‍ ഫസ്റ്റ് റാങ്ക് നേടിയ ഷെറില്‍ വര്‍ഗീസിനെയും, 10വേ ഗ്രേഡില്‍ 8വേ റാങ്ക് നേടിയ അക്ഷ വര്‍ഗീസിനെയും ഇടവകയുടെ വകയായ അവാര്‍ഡും സെര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു.

Picture2

Picture3

Picture

Picture