ധാര്‍മിക വിജയം- ഗുജറാത്ത് ഫലത്തില്‍ രാഹുല്‍ ഗാന്ധി

New Delhi : Congress Vice President Rahul Gandhi addresses at the party's Jan Vedna Sammelan at Talkatora Stadium in New Delhi on Wednesday in the wake of demonetisation. Rahul Gandhi presided over the convention sending yet another signal that his elevation to the post of party chief is just a matter of time. PTI Photo by Subhav Shukla (PTI1_11_2017_000072B)

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റേത് ധാര്‍മിക വിജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറ്റവും നല്ല പ്രകടനമാണ് ഗുജറാത്തില്‍ കാഴ്ച വെച്ചതെന്ന് പറഞ്ഞ രാഹുല്‍ ബി.ജെ.പിക്ക് വന്‍ ഞെട്ടല്‍ സമാമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസെന്നും കൂട്ടിച്ചേര്‍ത്തു.

മൂന്നു ദശകങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ബി.ജെ.പിയുടെത്. നരേന്ദ്രമോദിയുടെ വിശ്വാസ്യതക്ക് സ്വന്തം തട്ടകത്തില്‍ തന്നെ കോട്ടം തട്ടിയിരിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടെ പ്രചാരണം പരാജയപ്പെട്ടു. ഗുജറാത്തിലെ ജനങ്ങള്‍ മോദിയുടെ വികസന മാതൃകയില്‍ വിശ്വസിക്കുന്നില്ല. പ്രധാനമന്ത്രി വികസനത്തെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

കോപവും ശകാരവും കള്ളത്തരങ്ങളും സ്‌നേഹം കൊണ്ട് പരാജയപ്പെടുത്താമെന്നാണ് ഗുജറാത്ത് തനിക്കും മോദിക്കും നല്‍കുന്ന പാഠമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.