ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി;മരിച്ചവരുടെ എണ്ണം 72

ഓഖിയില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാഴിയുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പുറംകടലിലാണ് മൃതദേഹം കണ്ടെത്തിയത്. തീര സംരക്ഷണസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 72 ആയി.