ജറുസലേം വിഷയത്തില്‍ യുഎസിന് വന്‍ തിരിച്ചടി

വാഷിംഗ്ടൺ:ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിക്ക് യുഎന്‍ പൊതുസഭയില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്.

അമേരിക്കക്കെതിരെ അറബ് രാജ്യങ്ങളും തുര്‍ക്കിയും ഉള്‍പ്പെട്ട ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ കൊണ്ടുവന്ന പ്രമേയം പൊതുസഭയില്‍ പാസായി. ഒമ്പതിനെതിരെ 128 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ