ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മണ്ഡല മഹോല്‍സവം ഡിസംബര്‍ 24-ന്

ശങ്കരന്‍കുട്ടി, ഹുസ്റ്റണ്‍

ഹൂസ്റ്റണ്‍: 2017 ഡിസംബര്‍ മാസം 24 ന് (വൃശ്ചികം ഒന്‍പതാം തീയതി ) ഞായറാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 30. വരെ അഷ്ടാഭിഷേകം, കലശപൂജ, കളഭം ചാര്‍ത്ത് ശ്രീധര്‍മ്മശാസ്താവിന്റെ പ്രസാദം (Lunch) ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീ ധര്‍മ്മശാസ്താവിന്റെ തിരുനടയില്‍ ആചാരാനുഷ്ടാനങ്ങളോട പൂര്‍വാധികം ഭക്തി സാന്ദ്രമായി നടക്കുന്നതാണ്.

കെട്ടുനിറക്കല്‍, നെയ്യഭിഷേകം , പടിപൂജ, ശരണം വിളിയും താളമേളങ്ങളോടും കൂടിയ മണ്ഡല മഹോല്‍സവം ധന്യമാക്കുവാന്‍ എല്ലാ വിശ്വാസികളേയും ഭക്ത്യാദരപൂര്‍വം സ്വാഗതം ചെയ്തു കൊള്ളുന്നു. നെയ്യഭിഷേകം, പടിപൂജ എന്നീ പൂജകളും ഇനിയുള്ള മണ്ഡല ഭജനയും ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപെടുക: ഷണ്‍മുഖന്‍ വല്ലുളിശ്ശേരി (പ്രസിഡന്റ്) Dr.ബിജു പിള്ള വൈസ് പ്രസിഡന്റ് , ഫോണ്‍ 713 729 8994 .