ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് ഡാളസ് രജിസ്‌ട്രേഷന്‍ കിക്കോഫ് വന്‍ വിജയം

രാജന്‍ ആര്യപ്പള്ളില്‍

ഡാളസ്: 2018 ജൂലൈ 19 മുതല്‍ 22 വരെ ഡാളസ് പട്ടണത്തില്‍ ഡി.എഫ്. ഡബ്ലു എയര്‍പോര്‍ട്ടിനോടു ചെര്‍ ന്നുള്ള ഹയത്ത് റീജന്‍സി ഹോട്ടലില്‍ വെച്ച് നടക്കുന്ന 16ാമത് ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രമോഷണല്‍ മീറ്റിംഗും, കിക്കോഫ്, രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ഐ.പി.സി ഹെബ്രോന്‍ ഡാളസില്‍ ചര്‍ച്ചില്‍ വെച്ച് ഡിസംബര്‍ 17 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെട്ടു. പാസ്റ്റര്‍ റോയി ആന്റണി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വിവിധ പെന്തക്കോസ്ത് കോണ്‍ഫറന്‍സുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളവരെ കൂടാതെ ഡാളസ്, ഒക്കലഹോമാ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും, നാഷണല്‍ലോക്കല്‍ തലത്തിലുള്ള ഭാരവാഹികളും പങ്കെടുത്തു.

പാസ്റ്റര്‍ ചാക്കോ ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ലോക്കല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ വര്‍ക്കി സ്വാഗത പ്രസംഗം നടത്തി. ഗാന ശുശ്രൂഷകള്‍ക്ക് ലോക്കല്‍ മ്യൂസിക്ക് കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് ആര്യപ്പള്ളില്‍, ജിനു വര്‍ഗീസ്, ജോര്‍ജ് റ്റി. മാത്യുസ്, ഷാജി വിളയില്‍,ഫിന്നി സാം എന്നീ റ്റീമുകളെ കൂടാതെ അനിയന്‍ കുഞ്ഞ് ആര്യപ്പള്ളില്‍, സ്വപ്നാ തരകന്‍, പ്രിന്‍സി സുബിന്‍ സാമുവേല്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ റവ. ഡോ. ബേബി വര്‍ഗീസ്, നാഷണല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ ജോര്‍ജ്, നാഷണല്‍ ട്രഷറാര്‍ ജെയിംസ് മുളവന, യൂത്ത് കോര്‍ഡിനേറ്റര്‍ ജെറി രാജന്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും, കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം ”അവങ്കലേക്കൂ നോക്കിയവര്‍ പ്രകാശിതരായി” സങ്കീര്‍ത്തനം 34:5 അവതരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന രജിസ്‌ട്രേഷന്‍ കിക്കോഫ് ഡാളസില്‍ നിന്നുള്ള നാഷണല്‍ പ്രതിനിധി സാം മാത്യു നേതൃത്വം നല്‍കി. ടൈറ്റില്‍ സ്‌പൊണ്‍സര്‍ ജോജി മട്ടയ്ക്കല്‍, മെഗാ സ്‌പോണ്‍സര്‍ വിക്ടര്‍ ഏബ്രഹാം, സ്‌കൈപാസ് ട്രാവല്‍സ് എന്നിവരെക്കൂടാതെ കൂടിവന്ന 300ല്‍ അതികം സദസ്യറില്‍ നിന്നും 50 ല്‍ പരം വിവിധ സ്‌പോണ്‍സര്‍ ഷിപ് ലഭിച്ചത് ഫാമിലി കോണ്‍ഫറന്‍സിന്റെ ചരിത്ര സംഭവമാണെന്ന് കണ്‍വീനര്‍ റവ. ഡോ. ബേബി വര്‍ഗീസ് അറിയിച്ചു. കപ്പാ ഗുഡ്‌വില്‍ മിനിസ്ട്രിക്കു വേണ്ടി പി.സി. ജോര്‍ജ് (അച്ചന്‍കുഞ്ഞ് കപ്പാമൂട്ടില്‍) സംഭാവന നല്‍കി. ആദ്യ രജിസ്‌ട്രേഷന്‍ പാസ്റ്റര്‍ അല്ക്‌സ് വെട്ടിക്കലാണ് നല്‍കിയത്.

ഏബ്രഹാം പി. ഏബ്രഹാം ( ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ അംഗം), വെസ്ലി മാത്യു ( നാഷണല്‍ സെക്രട്ടറി, ബോസ്റ്റണ്‍ പിസിഎന്‍എകെ), ജോണ്‍സണ്‍ ഏബ്രഹാം (17ാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് ട്രഷറാര്‍), പാസ്റ്റര്‍ ലിന്‍സണ്‍ ഏബ്രഹാം, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ എജി കോണ്‍ഫറന്‍സ്), ബാബു കൊടുന്തറ (15ാമത് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ് ട്രഷറാര്‍), സാം വര്‍ഗീസ് (14ാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് ട്രഷറാര്‍), ഷോണി തോമസ് (പിവൈസിഡി കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ പെണ്ണമ്മ മാത്യു (ലോക്കല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍), വിക്ടര്‍ ഏബ്രഹാം (സ്‌കൈപാസ് ട്രാവല്‍സ് മെഗാസ്‌പോണ്‍സര്‍), ജോസ് സാമുവേല്‍ (നാഷണല്‍ പ്രതിനിധി, ഒക്കലഹോമ), റെജി ഏബ്രഹാം, തോമസ് വര്‍ഗീസ്, സണ്ണി കൊടുന്തറ, സാക്ക് ചെറിയാന്‍, ഫിന്നി മാത്യു, ജെയിന്‍ മാത്യു, പി.സി. ജോര്‍ജ്ജ് ( അച്ചന്‍കുഞ്ഞ് കപ്പാമൂട്ടില്‍), പാസ്റ്റര്‍ മാരായ ഡാനിയേല്‍ സാമുവേല്‍, ഷിബു തോമസ് (ഒക്കലഹോമ), യോഹന്നാന്‍കുട്ടി ഡാനിയേല്‍, വി.റ്റി. തോമസ്, സാബു സാമുവേല്‍, തോമസ് ജോര്‍ജ്ജ്, ജെയിംസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ഐ.പി.സി. ടാബര്‍നാക്കള്‍ സഭാ ശുശ്രൂഷകന്‍ റവ. ഡോ. ജോണ്‍ കെ. മാത്യു മുഖ്യ സന്ദേശം നല്‍കി.
ഡി.എഫ്.ഡബ്ലു എയര്‍പോര്‍ട്ടില്‍ നിന്നും കണ്‍വന്‍ഷന്‍ സ്ഥലത്തേക്ക് ഷട്ടില്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്.