വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയം

ന്യൂജേഴ്സി: 2018 ഓഗസ്റ്റ് 24 , 25 , 26 തീയതികളില്‍ ന്യൂജേഴ്സിയിലെ ഞലിിമശമെിരല ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്ന പതിനൊന്നാമത് ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിന്റെ കിക്ക് ഓഫ് ന്യൂജേഴ്‌സിയിലെ പ്രസിദ്ധമായ ഞലിിമശമെിരല ഹോട്ടലില്‍ ണങഇ ഗ്ലോബല്‍, റീജിയന്‍, പ്രൊവിന്‍സ് ഭാരവാഹികളുടെയും വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തില്‍ വിജയകരമായി നടന്നു .

കോണ്‍ഫറന്‍സ് കമ്മിറ്റി കണ്‍വീനര്‍ ശ്രീമതി തങ്കമണി അരവിന്ദന്‍ സ്വാഗതമരുളി നേതൃത്വം കൊടുത്ത പരിപാടികള്‍ക്ക് കോണ്‍ഫറന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ തോമസ് മൊട്ടക്കല്‍ അധ്യക്ഷത വഹിച്ചു.

ലക്ഷ്മി ശങ്കര്‍ ആലപിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് മിഴി തുറന്നു ശ്രീവര്‍ഷ കോലോത്തു അമേരിക്കന്‍ ദേശീയ ഗാനാലാപനത്തിനു നേതൃത്വം കൊടുത്തു

കോണ്‍ഫെറന്‍സ് കിക്ക് ഓഫ് ഉദ്ഘാടന കര്‍മങ്ങളുടെ ഭാഗമായി നിലവിളക്കില്‍ ഭക്തിനിര്‍ഭരം തിരിനീളം ചാര്‍ത്തി ഗ്ലോബല്‍ കോണ്‍ഫെറന്‍സ് കോര്‍ കമ്മിറ്റി നേതാക്കളായ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ , അമേരിക്ക റീജിയന്‍ പ്രസിഡന്റ് പി സി മാത്യു ,ഗ്ലോബല്‍ കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ ശ്രീ തോമസ് മൊട്ടക്കല്‍ , ഗ്ലോബല്‍ കോണ്‍ഫെറന്‍സ് കണ്‍വീനര്‍ തങ്കമണി അരവിന്ദന്‍, ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് എസ്.കെ.ചെറിയാന്‍ , ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാം , വാഷിംഗ്ടണ്‍ ഡിസി പ്രസിഡന്റ് മോഹന്‍ കുമാര്‍ , ജെയിംസ് കൂടാല്‍ (ഹൂസ്റ്റണ്‍ പ്രൊവിന്‍സ് വൈസ് ചെയര്‍മാന്‍), ന്യൂജേഴ്സി പ്രൊവിന്‍സ് അഡൈ്വസറി ചെയര്‍
ഡോ ജോര്‍ജ് ജേക്കബ്, അമേരിക്കന്‍ റീജിയന്‍ തെരഞ്ഞെടുപ്പ് ചെയര്‍മാന്‍ ചാക്കോ കോയിക്കലേത് , ന്യൂജേഴ്സി പ്രൊവിന്‍സ് വൈസ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ , റീജിയന്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, വ്യവസായ പ്രമുഖന്‍ ദിലീപ് വര്‍ഗീസ് എന്നിവരോടൊപ്പം മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഒത്തുചേര്‍ന്നു ഭദ്രദീപം കൊളുത്തി കിക്ക് ഓഫ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു

കിക്ക് ഓഫ് പരിപാടി നടപടിക്രമങ്ങള്‍ക്കു ആമുഖമായി കോണ്‍ഫെറന്‍സ് കണ്‍വീനര്‍ തങ്കമണി അരവിന്ദന്‍ നിര്‍വഹിച്ച സ്വാഗത പ്രസംഗത്തിന് ശേഷം കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ (ചെയര്‍മാന്‍ അഡ്രസ്), അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ (ശിമൗഴൗൃമഹ അഡ്രസ്), കോണ്‍ഫെറന്‍സ് റീജിയന്‍ കോഓര്‍ഡിനേറ്റര്‍ പി സി മാത്യു എന്നിവര്‍ കോണ്‍ഫെറന്‍സിന്‍റെ വിവിധ മാര്‍ഗ്ഗരേഖകളും കര്‍മ്മപദ്ധതികളും സമഗ്രമായി വിശദീകരിച്ചു സംസാരിച്ചു.

ന്യൂജേഴ്സി പ്രൊവിന്‍സ് ആതിഥേയത്വം വഹിക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറന്‍സിന്റെ കിക്കോഫ് പരിപാടിയില്‍ ന്യൂ ജേഴ്സി പ്രൊവിന്‍സ് ണങഇ ഭാരവാഹികള്‍ക്ക് പുറമെ , അമേരിക്ക റീജിയണിലെ വിവിധ പ്രൊവിന്‍സുകളെ പ്രതിനിധീകരിച്ചു ണങഇ നേതാക്കളും, വിവിധ സംഘടന നേതാക്കളും ,കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു

വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധാനം ചെയ്യുന്ന ആറു റീജിയനുകളുടേയും, ഗ്ലോബല്‍ നേതാക്കളുടെയും, പ്രൊവിന്‍സ് ഭാരവാഹികളുടെയും അംഗങ്ങളുടെയും അഭ്യുദയ കാംഷി
കളുടേയും, നിസ്വാര്‍ത്ഥമായ സഹകരണം തങ്ങള്‍ പ്രതീക്ഷിക്കുന്നതായി കോണ്‍ഫെറെന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കലും കണ്‍വീനര്‍ തങ്കമണി അരവിന്ദനും സംയുക്തമായി അറിയിച്ചു. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ തന്റെ പ്രസംഗത്തില്‍ കോണ്‍ഫെറെന്‍സ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഭാവുകങ്ങള്‍ നേരുകയും റീജിയന്റെ സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ചുവടെ കൊടുത്തിരിക്കുന്ന വിവിധ കമ്മിറ്റി ചെയര്‍ ലീഡേഴ്സ് തങ്ങളുടെ മേഖലകളുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദമായി സംസാരിച്ചു

പ്രോഗ്രാം (സോഫി വില്‍സണ്‍), ബ്രാന്‍ഡിംഗ് ആന്‍ഡ് ഔട്ട്‌റീച് (ചാക്കോ കോയിക്കലേത്), റിസപ്ഷന്‍ (രുഗ്മിണി പദ്മകുമാര്‍), കള്‍ച്ചറല്‍ (രാജന്‍ ചീരന്‍), ലോജിസ്റ്റിക്സ് (ഡോ:ഗോപിനാഥന്‍ നായര്‍), രജിസ്ട്രേഷന്‍ (പിന്റോ ചാക്കോ), മീഡിയ ആന്‍ഡ് പബ്ലിസിറ്റി (ജിനേഷ് തമ്പി), ഡോ ജോര്‍ജ് ജേക്കബ്, ഡിജിറ്റല്‍ ടെക്‌നോളജി (സുധീര്‍ നമ്പ്യാര്‍), വനിതാ ഫോറം (ഷൈനി രാജു), കോകണ്‍വീനര്‍ ജയ് കുളമ്പില്‍, സൂവനീര്‍ (ജേക്കബ് ജോസഫ്)

കിക്ക് ഓഫ് പരിപാടിയില്‍ വ്യവസായ പ്രമുഖന്‍ ദിലീപ് വര്‍ഗീസ് , പ്രസിദ്ധ അറ്റോര്‍ണി റാം ചീരത്, ന്യൂജേഴ്‌സിയിലെ സാംസ്കാരിക സംഘടനാ രംഗത്തെ നിറസാന്നിധ്യങ്ങളായ അനിയന്‍ ജോര്‍ജ് , ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ദീപ്തി നായര്‍ ( കാഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി ), അജിത് ഹരിഹരന്‍ (വൈസ് പ്രസിഡന്റ് ഗമിഷ) എന്നിവര്‍ പങ്കെടുത്തു

ചടങ്ങുകളുടെ ഭാഗമായി കോണ്‍ഫെറന്‍സ് ലോഗോ പ്രകാശന ചടങ്ങും നടത്തപ്പെട്ടു . അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ ലോഗോ പ്രകാശന ഉത്ഘാടനകര്‍മം
നിര്‍വഹിച്ചു . അമേരിക്ക റീജിയന്‍ പ്രസിഡന്റ് പി . സി മാത്യു സദസിനെ അഭിസംബോധന ചെയ്തു ലോഗോയെ പറ്റി വിശദമായി സംസാരിച്ചു

റെജിസ്‌ട്രേഷന്‍, സൂവനീര്‍, ബ്രാന്‍ഡിംഗ് എന്നിവയുടെ ഉത്ഘാടനവും പരിപാടികളുടെ ഭാഗമായി നിര്‍വഹിച്ചു

അമേരിക്കയിലെ ദൃശ്യ മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സുനില്‍ ട്രൈസ്റ്റാര്‍
, ജോര്‍ജ് ജോസഫ്, മഹേഷ് കുമാര്‍ (ഫ്‌ലവര്‍സ് ടീവീ), ഷിജോ പൗലോസ് (ഏഷ്യാനെറ്റ്) , വിനി നായര്‍ (വൈസ് ചെയര്‍പേഴ്‌സണ്‍, ഐഎപിസി) എന്നിവര്‍ മീഡിയയെ പ്രതിനിധീകരിച്ചു പങ്കെടുത്തു

ഡോ സോഫി വില്‍സണ്‍ എം.സി യായി കിക്ക് ഓഫ് പരിപാടികള്‍ തനതായ ശൈലിയില്‍
ഓഡിയന്‌സിനു മുന്‍പാകെ മനോഹരമായി അവതരിപ്പിച്ചു

2018 ഓഗസ്റ്റ് 24 വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറന്‍സ് അന്നേ ദിവസം ക്രൂയിസ് നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25 ശനിയാഴ്ച അമേരിക്കയില്‍ ഒരു പൊന്നോണം എന്ന നൂതന ആശയത്തില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിവിധ ഓണ പരിപാടികളും , വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട് .ഓഗസ്റ്റ് 26 ഞായറാഴ്ച വൈവിധ്യമാര്‍ന്ന ബിസിനസ്, യൂത്ത്, വനിതാ ഫോറം മേഖലകളില്‍ സമകാലീക പ്രസക്തമായ വിഷയങ്ങളില്‍ ചര്‍ച്ചയും, മീറ്റിംഗുകളും സംഘടിപ്പിച്ചിട്ടുണ്ട്

ട്രഷറര്‍ ശോഭ ജേക്കബ് വോട്ട് ഓഫ് താങ്ക്സും അറിയിച്ചു കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു

എല്ലാ റീജിയന്‍/പ്രൊവിന്‍സുകളില്‍ നിന്നും കോണ്‍ഫെറന്‍സിനു വേണ്ടി ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു . ന്യൂജേഴ്സിയില്‍ നടന്ന കിക്കോഫ് പരിപാടികള്‍ക്ക് ശേഷം വിവിധ പ്രൊവിന്‍സുകളില്‍ കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് തയ്യാറെടുപ്പു നടന്നു വരികയാണ്

Picture2Picture3PicturePicturePicturePicture