പാര്‍വതി നല്‍കിയ കേസില്‍ പൊലീസ് കാണിക്കുന്ന അമിത താല്‍പ്പര്യം പാവപ്പെട്ട നിരവധി സ്ത്രീകളുടെ പരാതിയിൽ ഇല്ലാത്തതെന്തേ ?

പാര്‍വതി നല്‍കിയ കേസില്‍ പൊലീസ് കാണിക്കുന്ന അമിത താല്‍പ്പര്യം പാവപ്പെട്ട നിരവധി സ്ത്രീകളുടെ പരാതിയിൽ ഇല്ലാത്തതെന്തേ ?
പാവപ്പെട്ട നിരവധി സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ ‘ആക്രമിച്ചവർത്തക്കെതിരെ എത്രയോ പരാതികള്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ദിവസവും വരുന്നുണ്ട്.
അവരില്‍ പലരെയും ഫെയ്‌സ് ബുക്കില്‍ നിന്നും വിശദാംശം കിട്ടിയിട്ടില്ലന്നും നോക്കാമെന്നുമൊക്കെ ന്യായം പറഞ്ഞ് വിടുന്ന പൊലീസ് പാര്‍വതിയുടെ പരാതിയില്‍ ചാടിക്കയറി ഈ ‘മാനദണ്ഡങ്ങളെല്ലാം’ തെറ്റിച്ച് അറസ്റ്റ് നടപടിയിലേക്ക് കടക്കുന്നത് എന്തിനാണ് ? ആരെ പ്രീതിപ്പെടുത്താന്‍ ?.സോഷ്യൽ മീഡിയ ഇപ്പോൾ ചോദിക്കുന്ന ചോദ്യം ഇതാണ് ..
പാര്‍വതിക്ക് നേരെ വ്യക്തിഹത്യ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അക്കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ അത് പോലെ ഇതിനേക്കാള്‍ ക്രൂരമായി അപമാനിക്കപ്പെടുന്ന മറ്റ് സ്ത്രീകളുടെ കാര്യത്തിലും വേണം നടപടി.ഇപ്പോള്‍ പാര്‍വതി നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രിന്റോ തനിക്ക് കിട്ടിയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തിയ കുറ്റം.
ഇവിടെ കണ്ണീരോടെ വിലപിച്ച് എത്രയോ സ്ത്രീകള്‍ സൈബര്‍ ആക്രമണത്തിനെതിരെ പരസ്യമായി സോഷ്യല്‍ മീഡിയയിലുടെ നേരിട്ട് തന്നെ രംഗത്ത് വന്നിട്ടുണ്ട്. അന്നൊന്നും പൊലീസിന്റെ ഈ ‘ജാഗ്രത’ കേരളം കണ്ടിട്ടില്ല.

പാര്‍വതി ഒരു നടി ആയതിനാല്‍ കിട്ടുന്ന പബ്ലിസിറ്റി ആഗ്രഹിച്ചാണോ ഇപ്പോഴത്തെ മിന്നല്‍ നടപടി ?