ജയലളിതയുടെ ജീവിതം സിനിമയാകുന്നു

ചെന്നൈ:മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനമോ ഫെബ്രുവരിയിലോ ആരംഭിക്കും.എന്നാൽ ചിത്രത്തിൽ ആരാണ് ജയലളിതയായി എത്തുന്നത് എന്ന് വ്യക്തമല്ല.ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന് ഒരു പ്രഖ്യാപനത്തിലൂടെ അറിയിക്കുമെന്നും നിര്‍മാതാക്കളില്‍ ഒരാളായ ആദിത്യ ഭരദ്വാജ് പറഞ്ഞു.

ജയലളിതയുടെ മരണത്തിന് മുൻപ് തീരുമാനിച്ചിരുന്ന സിനിമയാണ് ഇതെന്നും , ചിത്രത്തിന് ജയലളിത സമ്മതം മൂളുകയും ചെയ്തു. പിന്നീട് ജയലളിതയുടെ അസുഖവും രാഷ്ട്രീയ പ്രശ്നങ്ങളും കാരണം ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും ആദിത്യ പറഞ്ഞു.ഈ ചിത്രം വെള്ളിത്തിരയിൽ എത്തുമ്പോൾ ഉണ്ടാകുന്ന വിവാദങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തായ് പുരട്ച്ചി തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രം തമിഴിനു പുറമേ ഹിന്ദിയിലും തെലുങ്കിലും പുറത്തിറക്കും.